Sunday, October 19
BREAKING NEWS


Kerala News

പീഢനപരാതി നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി
Cinema, Kerala News

പീഢനപരാതി നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി

പീഢന കേസിലെ പ്രതിപട്ടികയിൽ നിന്നും നടൻ നിവിൻ പോളിയെ ഒഴിവാക്കി.കോതമംഗലം സ്വദേശിനിയുടെ പരാതിയിലാണ് നിവിനെതിരെ കേസെടുത്തിരുന്നത്. പരാതിയിൽ പറയുന്ന ദിവസം നിവിൻ വിദേശത്ത് പോയിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എഫ്ഐആറില്‍ ആറാംപ്രതിയായിരുന്നു നിവിന്‍ പോളി. കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. തനിക്കെതിരായ പരാതി വ്യാജമെന്ന് നിവിന്‍ മൊഴി നല്‍കിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് കേരളത്തിലെ ഷൂട്ടിങ് ലൊക്കേഷനിലാണുണ്ടായിരുന്നത്. പാസ്പോർട്ട് പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടുമെന്നുന്നും നിവിൻ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്നു വാദ്ഗാനം ചെയ്ത് നിവിന്‍ പോളി ഉള്‍പ്പെടെ 6 പേര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്ന കോതമംഗലം സ്വദേശിനിയായ യുവതി പരാതി നൽകിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലിന്റെ ഭാഗമാ...
പനപ്പായയിൽ നോട്ടുകെട്ടുകൾ കൊണ്ടുപോയ പാരമ്പര്യം കോൺഗ്രസിന്റേതല്ല; എം.എം ഹസ്സൻ
Kerala News

പനപ്പായയിൽ നോട്ടുകെട്ടുകൾ കൊണ്ടുപോയ പാരമ്പര്യം കോൺഗ്രസിന്റേതല്ല; എം.എം ഹസ്സൻ

ഇന്നലെ പാലക്കാട് നടന്ന പാതിരാ റെയ്ഡ് വനിതാ കോൺഗ്രസ് നേതാക്കളെ മനഃപൂർവ്വം അപമാനിക്കാനായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ.വനിതാ പൊലിസ് എത്തിയപ്പോഴാണ് ഷാനിമോൾ ഉസ്മാൻ മുറിയിലെ വാതിൽ തുറന്നു കൊടുത്തിരുന്നത്. പാതിരാ പരിശോധനയ്ക്ക് പിന്നിൽ മന്ത്രി എംബി രാജേഷ് ആണെന്നും മന്ത്രി രാജിവെക്കണമെന്നും എംഎം ഹസ്സൻ കുറ്റപ്പെടുത്തി. വനിതാ നേതാക്കളെ അപമാനിച്ച പൊലിസുകാരെ സസ്പെൻഡ് ചെയ്യണം.പനപ്പായയിൽ നോട്ടുകെട്ടുകൾ കൊണ്ടുപോയ പാരമ്പര്യം കോൺഗ്രസിന്റേതല്ല. ഹേമ കമ്മിറ്റി പറഞ്ഞ കതകിൽ മുട്ടുന്ന ജോലി പിണറായി പൊലിസ് ഏറ്റെടുത്തു. പൊലീസ് എന്തുകൊണ്ട് പി കെ ശ്രീമതിയുടെ മുറി പരിശോധിച്ചില്ല?. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപകസംഘത്തിൻ്റെ നിർദേശപ്രകാരമാണ് മന്ത്രി എം ബി രാജേഷ് പ്രവർത്തിക്കുന്നത്. ഇതാണ് പിണറായി പൊലീസിന്റെ ഇപ്പോഴത്തെ അവസ്ഥ. അർദ്ധരാത്രിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വനിതാ നേതാക്കളുടെ മുറിയിലേക്ക് ചെന്ന്‌ മുട്ടുന...
അമേരിക്കയുടെ 47ാമത് പ്രസിഡന്റ് ആരെന്ന് അറിയാനുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു
Kerala News

അമേരിക്കയുടെ 47ാമത് പ്രസിഡന്റ് ആരെന്ന് അറിയാനുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു

അമേരിക്കയുടെ 47ാമത് പ്രസിഡന്റ് ആരെന്ന് അറിയാനുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. ഏറ്റവും ഒടുവിലെ നില അനുസരിച്ച് ട്രംപ് 211 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപ് ഉറപ്പിച്ചിരിക്കുന്നത്. കമല ഹാരിസ് ഏകദേശം 117 വോട്ടുകളാണ് ലഭിച്ചത്. 16 സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പമാണ്. 9 സംസ്ഥാനങ്ങള്‍ കമലയ്‌ക്കൊപ്പം. എട്ട് സംസ്ഥാനങ്ങളില്‍ ട്രംപ് ലീഡ് ചെയ്യുമ്പോള്‍ കമലയ്ക്ക് ലീഡ് ആറ് സംസ്ഥാനങ്ങളിലാണ്. ഇതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്നാണ് വിലയിരുത്തല്‍. കാരണം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരമ്പരാഗത സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ ലീഡ് കാണിച്ചു കൊണ്ടിരിക്കുന്നത്. മുന്‍പ് ഉറപ്പിച്ചു പറയാന്‍ സാധിച്ചിരുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് കമലയ്ക്ക് ലീഡ്. പെന്‍സില്‍വാനിയ, മിഷിഗണ്‍, നോര്‍ത്ത് കരോളിന, ജോര്‍ജിയ തുടങ്ങിയ ചാഞ്ചാടുന്ന ഏഴ് സംസ്ഥാനങ്ങളിലെ തീരുമാനം എന്താണെന്ന് അറിയാനാണ് അമേരിക്ക ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. പെന്‍സില്‍വാനിയ, മിഷിഗണ...
14 വയസുകാരിയെ വീട്ടിലേക്ക് അതിക്രമിച്ച് ലൈംഗികാതിക്രമം നടത്തി; പ്രതിക്ക് 70 വർഷം കഠിനതടവ് ശിക്ഷ
Kerala News, Malappuram

14 വയസുകാരിയെ വീട്ടിലേക്ക് അതിക്രമിച്ച് ലൈംഗികാതിക്രമം നടത്തി; പ്രതിക്ക് 70 വർഷം കഠിനതടവ് ശിക്ഷ

മലപ്പുറം: മലപ്പുറം വണ്ടൂരിൽ 14 വയസുകാരിയെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പല തവണ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 70 വർഷം കഠിനതടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി അൽഅമീനെയാണ് (36) പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2020 ഒക്ടോബര്‍ 09, നവംബര്‍ 13 എന്നീ രണ്ട് ദിവസങ്ങളിലാണ് പ്രതി കുറ്റകൃത്യം ചെയ്തത്. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു....
കേരളത്തിലെ കാലാവസ്ഥ അറിയിപ്പ് പുതുക്കി
Kerala News

കേരളത്തിലെ കാലാവസ്ഥ അറിയിപ്പ് പുതുക്കി

തിരുവനന്തപുരം: കേരളത്തിലെ കാലാവസ്ഥ അറിയിപ്പ് പുതുക്കി. 6 മണിയോടെ പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം തലസ്ഥാനമടക്കം 6 ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത് പ്രകാരം തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഈ ജില്ലകളിലുള്ളതെന്നാണ് പ്രവചനം. അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം 05/11/2024: തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് 08/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 09/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയ...
നെടുമ്പാശ്ശേരിയിൽ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു
Ernakulam, Kerala News

നെടുമ്പാശ്ശേരിയിൽ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു

കൊച്ചി: നെടുമ്പാശ്ശേരിയിൽ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു. പറവൂർ കുന്നുകര സ്വദേശി ഷാരൂഖ് സലിം (27 ), മണ്ണാർക്കാട് കള്ളമല സ്വദേശി ഡോണ പോൾ (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 4.962 ഗ്രാം Mഎംഡിഎംഎയും 2.484 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു. നെടുമ്പാശ്ശേരിയിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ സ്യൂട്ട് റൂമിൽ നിന്നും ഇരുവരെയും എക്സൈസ് സംഘം മയക്കുമരുന്നുമായി പിടികൂടിയത്. എറണാകുളം എക്‌സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിലെ എക്‌സൈസ് ഇൻസ്പെക്‌ടർ കെ.പി.പ്രമോദും സംഘവും നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. പരിശോധനയിൽ പ്രിവന്റീവ്  ഓഫീസർ ജിനേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) പി.എസ്.ബസന്ത് കുമാർ, മനോജ്.കെ.എ, സിവിൽ എക്‌സൈസ് ഓഫീസർ എം.ടി.ശ്രീജിത്ത്, വനിത സിവിൽ എക്‌സൈസ് ഓഫീസർ എം.ലത എന്നിവരുമുണ്ടായിര...
മുനമ്പത്ത് സർക്കാർ – ബിജെപി കള്ളക്കളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശ
Kerala News, Politics

മുനമ്പത്ത് സർക്കാർ – ബിജെപി കള്ളക്കളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശ

പാലക്കാട്: മുനമ്പത്ത് സർക്കാർ - ബിജെപി കള്ളക്കളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൂരം കലക്കി തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചതുപോലെ മുനമ്പം പ്രശ്നത്തിലൂടെ പാലക്കാട്‌ ബിജെപിക്ക് ഒരു സ്പെയ്സ് ഉണ്ടാക്കി കൊടുക്കാനാണ് സർക്കാർ ശ്രമമെന്ന് വിഡി സതീശൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു സതീശൻ. കെ മുരളീധരൻ  എപ്പോൾ പ്രചാരണത്തിന് എത്തും എന്നതിൽ പാലക്കാട് പ്രസക്തിയില്ല. കോൺഗ്രസിനെ സ്നേഹിക്കുന്ന കേരളത്തിലെ മുഴുവൻ നേതാക്കളും മൂന്ന് മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തും. പ്രസംഗിക്കാൻ വരുന്ന നേതാക്കളുടെ ലിസ്റ്റ് തരാമെന്നും സതീശൻ പ്രതികരിച്ചു. സന്ദീപ് വാര്യരുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. ചർച്ച നടത്തിയാൽ തന്നെ മാധ്യമങ്ങളോട് പറയാൻ പറ്റുമോ എന്നും വിഡി സതീശൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പറഞ്ഞു. പ്രകാശ് ജവഡേക്കർ പറയുന്നതിനെ വഖഫ് ബോർഡ് ന്യായികരിക്കുകയാണ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ല...
പാലക്കാട്‌ ബിജെപിയിലും നേതൃത്വത്തിന് തലവേദനയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്
Kerala News, Politics

പാലക്കാട്‌ ബിജെപിയിലും നേതൃത്വത്തിന് തലവേദനയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്

പാലക്കാട്‌ ബിജെപിയിലും നേതൃത്വത്തിന് തലവേദനയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. കർഷകമോർച്ച മുൻ ഷൊർണൂർ മണ്ഡലം പ്രസിഡന്റ് പി രാംകുമാർ പാർട്ടി വിട്ടു. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി രാംകുമാർ പ്രതികരിച്ചു. പാലക്കാട് സി കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വത്തോടുള്ള വിയോജിപ്പാണ് പാർട്ടി വിടാൻ കാരണം. കോതകുർശ്ശി,തരുവക്കോണം ഭാഗത്ത് ബിജെപിയുടെ സജീവ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്ന വ്യക്തിയാണ് രാംകുമാർ. നേരത്തെ പാലക്കാട് ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡന്റും 2001 ഒറ്റപ്പാലം മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന കെ പി മണികണ്ഠനും പാർട്ടി വിട്ടിരുന്നു. ബിജെപി നേതൃത്വത്തിനും പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചാണ് മണികണ്ഠൻ പാർട്ടി വിട്ടത്. സി കൃഷ്ണകുമാർ ബിജെപി ജില്ലാ പ്രസിഡന്റ് ആയിരുന്നപ്പോൾ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിയെന്ന് മണികണ്ഠൻ ആരോപിച്ചിരുന്നു. പ്രവർത്തകരെ...
മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂവെന്ന് ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്
Kerala News

മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂവെന്ന് ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂവെന്ന് ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ ആനകളെ ഉപയോഗിക്കരുതെന്നതുള്‍പ്പടെ ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണം. ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തില്‍ കൊണ്ടുപോകരുത്. എഴുന്നുള്ളിപ്പുകള്‍ക്ക് നിര്‍ത്തുമ്പോള്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ ആനകള്‍ക്ക് സമീപത്ത് നിന്നും 10 മീറ്റര്‍ എങ്കിലും അകലത്തില്‍ നിര്‍ത്തണം. തലപ്പൊക്ക മത്സരം, വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവ പാടില്ല. 65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ തവണ ഇതുമായി ബന്ധപ്പെട്ട് കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ച...
ഊണ് 72 രൂപ, കഞ്ഞി-അച്ചാർ പയറും ഉൾപ്പെടെ 35, കോട്ടയത്ത് ‘വെജ്’ ഭക്ഷണങ്ങളുടെ വില നിർണയിച്ചു, ശബരിമല സീസണിൽ ബാധകം
Kerala News

ഊണ് 72 രൂപ, കഞ്ഞി-അച്ചാർ പയറും ഉൾപ്പെടെ 35, കോട്ടയത്ത് ‘വെജ്’ ഭക്ഷണങ്ങളുടെ വില നിർണയിച്ചു, ശബരിമല സീസണിൽ ബാധകം

കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീർഥാടകർക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില നിർണയിച്ചു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. ഒക്‌ടോബർ 25ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ജില്ലയിലെ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികളും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയെത്തുടർന്നാണ് ജില്ലയിലെ പ്രധാന ഇടത്താവളമായ എരുമേലിയിലേയും, മറ്റ് ഇടത്താവളങ്ങളായ വൈക്കം, കടപ്പാട്ടൂർ, കോട്ടയം തിരുനക്കര, ഏറ്റുമാനൂർ എന്നിവിടങ്ങളിലേയും, കോട്ടയം റെയിൽവേ സ്‌റ്റേഷൻ കാന്റീൻ, റെയിൽവേ സ്റ്റേഷൻ/കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരം എന്നിവിടിങ്ങളിലെ ഹോട്ടലുകളിലെയും വെജിറ്റേറിയൻ ഭക്ഷണ പദാർത്ഥങ്ങളുടെ വില നിർണയിച്ചത്. ഇനം- വില(ജി.എസ്.ടി. ഉൾപ്പെടെ) 1 കുത്തരി ഊണ് - 72 രൂപ 2 ആന്ധ്രാ ഊണ് (പൊന്നിയരി)-72 രൂപ 3 കഞ്ഞി (അച്ചാറ...
error: Content is protected !!