നിക്കണ്ട, തിക്കണ്ട, ഓടേണ്ട; റെയിൽവേയുടെ എല്ലാ സേവനങ്ങൾക്കും ഇനി ഒറ്റ ആപ്പ്
റെയിൽവേയുടെ എല്ലാ സേവനങ്ങൾക്കുമായി ഒറ്റ ആപ്പ് തയാറാകുന്നു. ടിക്കറ്റ് ബുക്കിങ്, ട്രെയിൻ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസെടുക്കൽ എല്ലാ ലഭ്യമാകുന്ന ആപ്പാണ് റെയിൽവേ തയാറാക്കുന്നത്. ഡിസംബർ അവസാനത്തോടെ ആപ്പ് എത്തിക്കാനാണ് ശ്രമം. ഐ.ആർ.സി.ടി.സി.യുമായി ചേർന്ന് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റമാണ് പുതിയ ആപ്പ് തയാറാക്കുന്നത്.
നിലവിൽ ഓരോ സേവനങ്ങൾക്കും വിവിധ ആപ്പുകളാണ് ഉള്ളത്. ഇത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് സമഗ്രമായ ഒരു ആപ്പ് നിർമ്മിക്കാൻ റെയിൽവേ ശ്രമിക്കുന്നത്. ടിക്കറ്റ് റിസർവേഷനുവേണ്ടി നിലവിലുള്ള ഐ.ആർ.സി.ടി.സി റെയിൽ കണക്ട് ആപ്പാണ് ഏറ്റവും പ്രചാരത്തിൽ ഉള്ളത്. യാത്രക്കാർക്ക് കൂടുതൽ സൗകര്യം പ്രദാനം ചെയ്യുന്നതിനായി നിരവധി റെയിൽവേ സേവനങ്ങളെ ഒരു പ്ലാറ്റ്ഫോമിലേക്ക് സംയോജിപ്പിക്കുകയെന്നതാണ് പുതിയ ആപ്പിലൂടെ ലക്ഷ്യമിടുന്നത്.
100 ദശലക്ഷത്തിലധികം ആപ്പ് ഡൗൺലോഡുകളുള്ള...