Friday, July 4
BREAKING NEWS


Kerala News

കെഎസ്ആർടിസി ഓർഡിനറി ബസുകളില്‍ സ്ഥിരം യാത്രക്കാർക്ക് ഇനി സീറ്റ് റിസർവേഷൻ സൗകര്യം
Kerala News, Latest news

കെഎസ്ആർടിസി ഓർഡിനറി ബസുകളില്‍ സ്ഥിരം യാത്രക്കാർക്ക് ഇനി സീറ്റ് റിസർവേഷൻ സൗകര്യം

കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ഥിരം യാത്രക്കാർക്ക് ഇനി സീറ്റ് റിസർവേഷൻ സൗകര്യം . ഇതിനായി ബസിൽ നിന്നു തന്നെ 5 രൂപയുടെ കൂപ്പൺ കണ്ടക്ടർ യാത്രക്കാർക്കു നൽകും. രാവിലെയുള്ള ട്രിപ്പുകളിൽ യാത്ര ചെയ്യുന്നവർക്കു വൈകുന്നേരങ്ങളിലെ തിരിച്ചുള്ള ബസുകളിൽ സീറ്റ് ഉറപ്പാക്കുന്നതിനു വേണ്ടി രാവിലെ തന്നെ കണ്ടക്ടറിൽ നിന്നു കൂപ്പൺ വാങ്ങാം. ഇവർക്കു സീറ്റിൽ മുൻഗണന ലഭിക്കും.  എങ്ങിനെ ഓർഡിനറി ബസിൽ സീറ്റ് റിസർവ് ചെയ്യാം ഇതിനായി ബസിൽ വെച്ച് തന്നെ അഞ്ച് രൂപ വിലയുള്ള കൂപ്പൺ ടിക്കറ്റുകൾ കണ്ടക്ടർമാർ യാത്രാക്കാർക്ക് നൽകും. ഓർഡിനറി സർവ്വീസുകളിൽ യാത്ര ചെയ്യുന്ന മുതിർന്ന പൗരൻമാർ, വനിതകൾ, ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർക്ക് രാവിലെയുള്ള യാത്രകളിൽ സീറ്റുകൾ ലഭിക്കുമെങ്കിലും വൈകിട്ടുള്ള മടക്ക യാത്രയിൽ സീറ്റു ലഭിക്കാറില്ല എന്ന വ്യാപക പരാതിയെ തുടർന്നാണ് നടപടി. രാവിലെയുള്ള ട്രിപ്പുകളിൽ യാത്ര ചെയ്യുന്നവർ വൈകുന്നേരങ്ങ...
വയനാട് എം പി രാഹുല്‍ ഗാന്ധി നിലമ്പൂരിലെ പ്രളയത്തില്‍പ്പെട്ടവര്‍ക്ക്‌ നല്‍കിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച നിലയില്‍
Kerala News, Latest news

വയനാട് എം പി രാഹുല്‍ ഗാന്ധി നിലമ്പൂരിലെ പ്രളയത്തില്‍പ്പെട്ടവര്‍ക്ക്‌ നല്‍കിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച നിലയില്‍

 വയനാട് എം പി രാഹുല്‍ ഗാന്ധി നിലമ്പൂരിലെ പ്രളയത്തില്‍പ്പെട്ടവര്‍ക്ക്‌ നല്‍കിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റിയ്ക്ക് നല്‍കിയ ഭക്ഷണക്കിറ്റുകളിലാണ് പുഴുവിനെ കണ്ടെത്തിയത്. പഴയ നഗരസഭ ഓഫീസിന് മുന്നിലെ വാടക കെട്ടിടത്തില്‍ പ്രളയദുരിതാശ്വാസമായി ലഭിച്ച വസ്തുക്കള്‍ സൂക്ഷിച്ച കടമുറി വാടകയ്ക്ക് എടുക്കാന്‍ വന്നയാള്‍ ഷട്ടര്‍ തുറന്നു നോക്കിയപ്പോഴാണ് സംഭവമറിയുന്നത്. ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങളും പുതപ്പ്, വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുമാണ് നശിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷ്യധാന്യങ്ങള്‍ പുഴുവരിച്ച നിലയിലായിരുന്നു.  മാസങ്ങളായി ഇവ ഈ കെട്ടിടത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. കടമുറി വാടകയ്‌ക്കെടുക്കാന്‍ ആളുകള്‍ വന്നപ്പോഴാണ് സാധനങ്ങള്‍ നശിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം പുറം ലോകമറിഞ്ഞതോടെ കഴിഞ്ഞദിവസം രാത്രി തന്നെ പ്രതിഷേധവുമായി ഡി.വൈ....
സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ ഉടനടി തീരുമാനം എടുക്കില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala News

സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ ഉടനടി തീരുമാനം എടുക്കില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തില്‍ സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ ഉടനടി തീരുമാനം എടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്ധരുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ വിദ്യാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കൂവെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, രോഗവ്യാപനത്തിന്റെ തോത് നിലവിലെ പോലെ കുറയുന്ന സാഹചര്യമാണ് തുടര്‍ന്നും ഉണ്ടാകുന്നതെങ്കില്‍ ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങള്‍ കൃത്യമായ പരിശോധനയ്ക്ക് ശേഷം തുറക്കുന്നകാര്യവും അവര്‍ക്ക് മുന്‍കരുതല്‍ സ്വീകരിച്ച്‌ ക്ലാസുകളില്‍ പങ്കെടുക്കാനുള്ള സാഹചര്യമുണ്ടോ എന്നും പരിശോധിക്കും. വിദഗ്ധ അഭിപ്രായം പരിഗണിച്ച്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുപരീക്ഷവഴി മൂല്യനിര്‍ണയം നടത...
വിവാദമായ പൊലീസ് ആക്ട് ഭേദഗതി പിന്‍വലിച്ചു: തീരുമാനം മന്ത്രിസഭാ യോഗത്തില്‍
Kerala News

വിവാദമായ പൊലീസ് ആക്ട് ഭേദഗതി പിന്‍വലിച്ചു: തീരുമാനം മന്ത്രിസഭാ യോഗത്തില്‍

സിപിഎമ്മിനേയും പിണറായി സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയ പൊലീസ് ആക്ട് ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. സര്‍ക്കാര്‍ പിന്‍വലിച്ചു. സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം വന്ന് 48 മണിക്കൂര്‍ തികയും മുന്‍പാണ് പൊലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിക്കാനുള്ള തീരുമാനം ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കും. നിയമഭേദഗതി റദ്ദാക്കി കൊണ്ടുള്ള റിപിലീംഗ് ഓര്‍ഡര്‍ ഉടനെ പുറത്തിറങ്ങും. ഏതുതരം മാധ്യമങ്ങള്‍ വഴിയുമുള്ള ആക്ഷേപം നടത്തിയാല്‍ പൊലീസിന് പരാതിയുടെ അടിസ്ഥാനത്തിലും സ്വന്തം നിലയിലും അധികാരം നല്‍കുന്നതായിരുന്നു വിവാദ ഓര്‍ഡിനന്‍സ്. സാധാരണഗതിയില്‍ ബുധനാഴ്ച ദിവസമാണ് മന്ത്രിസഭായോഗം ചേരാറുള്ളത്. അതിനാല്‍ നാളെ ചേരുന്ന മന്ത്രിസഭായോഗത്തില്‍ വിവാദപൊലീസ് നിയമ പരിഷ്‌കാരം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം വരും എന്നായിരുന്നു പ്രതീക്ഷിച്ചത്. എന്...
പൊലീസ് ആക്ട് ഭേദഗതിയില്‍ നടപടി വേണ്ടെന്ന് ഡിജിപി: നിയമം പരിഷ്‌കരിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
Kerala News

പൊലീസ് ആക്ട് ഭേദഗതിയില്‍ നടപടി വേണ്ടെന്ന് ഡിജിപി: നിയമം പരിഷ്‌കരിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

ഏറെ വിവാദമായ കേരള പൊലീസ് ആക്ട് ഭേദഗതിയില്‍ നടപടി എടുക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു. പരാതി കിട്ടിയാല്‍ ഉടനെ വിവാദ നിയമപ്രകാരം നടപടിയെടുക്കരുതെന്നാണ് ഡിജിപിയുടെ പുതിയ സര്‍ക്കുലറില്‍ പറയുന്നത്. മാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ടതായുള്ള പരാതികള്‍ ലഭിച്ചാല്‍ പൊലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണം. നിയമ സെല്ലില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കിട്ടിയ ശേഷമേ തുടര്‍ നടപടിപാടുള്ളൂവെന്നും ഡിജിപി സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ക്കാണ് ഡിജിപി സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കിയത്. ...
കൈ​ക്കൂ​ലി ആരോപണം:കോ​ഴി​ക്കോ​ട് എം​പി എം.​കെ. രാ​ഘ​വ​നെ​തി​രെ വി​ജി​ല​ന്‍​സ് കേ​സ്
Breaking News, Kerala News, Politics

കൈ​ക്കൂ​ലി ആരോപണം:കോ​ഴി​ക്കോ​ട് എം​പി എം.​കെ. രാ​ഘ​വ​നെ​തി​രെ വി​ജി​ല​ന്‍​സ് കേ​സ്

കൈ​ക്കൂ​ലി ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് എം​പി എം.​കെ. രാ​ഘ​വ​നെ​തി​രെ വി​ജി​ല​ന്‍​സ് കേ​സ്. ടി​വി9 ചാ​ന​ല്‍ ന​ട​ത്തി​യ ഒ​ളി കാ​മ​റ ഓ​പ്പ​റേ​ഷ​നി​ല്‍ എം.​കെ. രാ​ഘ​വ​ന്‍ കൈക്കൂലി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. കൈക്കൂലി ആരോപണത്തിലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അധികത്തുക ചെലവഴിച്ചെന്ന്‌ വെളിപ്പെടുത്തിയതിലുമാണ്‌ അന്വേഷണം. വിജിലന്‍സ് കോഴിക്കോട് യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ല്‍ തു​ട​ങ്ങാ​നെ​ന്ന പേ​രി​ല്‍ ബി​സ​ന​സു​കാ​ര്‍ എ​ന്ന വ്യാ​ജേ​ന എ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് ദൃ​ശ്യം പ​ക​ര്‍​ത്തി​യ​ത്. തു​ട​ര്‍​ന്ന് ചാ​ന​ല്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​രു​ന്നു. പി​സി ആ​ക്‌ട് 17എ ​അ​നു​സ​രി​ച്ചാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ, കേ​സ​ന്വേ​ഷ​ണ​ത്തി​ന് ലോ​ക്‌​സ​ഭാ സ്പീ​ക്ക​റു​ടെ അ​നു​മ​തി വേ​ണ​മെ​ന്ന...
ഇബ്രാഹിംകുഞ്ഞിന് അർബുദമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്; എങ്കിൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാമെന്ന് പ്രോസിക്യൂഷൻ
Breaking News, Kerala News

ഇബ്രാഹിംകുഞ്ഞിന് അർബുദമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്; എങ്കിൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാമെന്ന് പ്രോസിക്യൂഷൻ

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് മെഡിക്കൽ ബോർഡ് കോടതിയിൽ സമർപ്പിച്ചു. ഇബ്രാഹിംകുഞ്ഞിന് അർബുദമാണെന്നും തുടർ ചികിത്സ ആവശ്യമാണെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ആശുപത്രിയിൽ മികച്ച ചികിത്സ നൽകാമെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. എന്നാൽ ആശുപത്രി മാറ്റുന്ന കാര്യം മെഡിക്കൽ ബോർഡ് അഭിപ്രായം പരിഗണിച്ച ശേഷം തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. ഇബ്രാഹിംകുഞ്ഞിനെ ഉടൻ കസ്റ്റഡിയിൽ വിടാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവെക്കുകയും ചെയ്തു. ഈ മാസം 19ന് ലേക്ക് ഷോർ ആശുപത്രിയിൽ ഇബ്രാഹിംകുഞ്ഞിന് കീമോ തെറാപ്പി ചെയ്തിരുന്നു. ഡിസംബർ3ന് വീണ്ടും ചെയ്യണം. 33 തവണ ലേക്ക് ഷോറിൽ പരിശോധന നടത്തിയിട്ടുണ്ടെന്നും ആശുപത്രി മാറ്റിയാൽ അണുബാധക...
‘നടിയെ ആക്രമിച്ച കേസ്, മൊഴി മാറ്റിയാൽ  5 സെന്‍റ് ഭൂമിയും 25 ലക്ഷവും’ വാഗ്ദാനം: സാക്ഷി പൊലീസിൽപരാതി നല്‍കി.
Breaking News, Crime, Kerala News

‘നടിയെ ആക്രമിച്ച കേസ്, മൊഴി മാറ്റിയാൽ 5 സെന്‍റ് ഭൂമിയും 25 ലക്ഷവും’ വാഗ്ദാനം: സാക്ഷി പൊലീസിൽപരാതി നല്‍കി.

നടിയെ ആക്രമിച്ച കേസിൽ സാക്ഷിമൊഴി മാറ്റിപ്പറയാൻ സമ്മർദമെന്ന് ചൂണ്ടിക്കാട്ടി തൃശൂർ ചുവന്നമണ്ണ് സ്വദേശി ജിൻസണാണ് പീച്ചി പൊലീസിൽ പരാതി നൽകിയത്. പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റാന്‍ 5 സെന്‍റ് ഭൂമിയും 25 ലക്ഷം രൂപയുമാണ് വാഗ്ദാനം. ഇക്കാര്യങ്ങൾ വ്യക്തമാക്കി പീച്ചി പൊലീസിലാണ് പരാതി നല്‍കിയത്. പ്രതിഭാഗം സ്ഥിരമായി വിളിച്ച് സ്വാധീനം ചെലുത്താൻ ശ്രമിച്ചതുകൊണ്ടാണ് പൊലീസിൽ പരാതി നൽകേണ്ടി വന്നത്. വിളിച്ച ആളുടെ ഫോൺ സംഭാഷണം ഉൾപ്പെടെ പൊലീസിന് കൈമാറിയിട്ടുണ്ട്. ദിലീപിനെതിരായ മൊഴി മാറ്റിപറയില്ലെന്നും ജിൻസൺ പറഞ്ഞു. കേസിൽ പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു ജിൻസൻ. പള്‍സര്‍ സുനി ജയിലില്‍ വെച്ച് പറഞ്ഞ കാര്യങ്ങളാണ് ജിന്‍സണ്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. കേസ് അന്വേഷണത്തില്‍ നിര്‍ണായകമായിരുന്നു ജിന്‍സന്‍റെ മൊഴി. ഇതേ കേസില്‍ മറ്റൊരു സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി ...
പ്രദീപ് കുമാറിനെ പേഴ്‌സ്ണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ.
Kerala News

പ്രദീപ് കുമാറിനെ പേഴ്‌സ്ണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ.

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്‌സ്ണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ. ഈ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.  ചൊവ്വാഴ്ച പുലര്‍ച്ചെ പത്തനാപുരത്ത് നിന്ന് ബേക്കല്‍ പോലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് കാസര്‍കോട്ടേക്ക് കൊണ്ടുപോയ പ്രദീപിനെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും.  പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവ് ശേഖരിക്കണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കല്‍ മലാംകുന്ന് സ്വദേശി വിപിന്‍ലാലിന്റെ പരാതിയിലാണ് ബേക്കല്‍ ...
സ്വർണക്കടത്ത് കേസിൽ ശിവശങ്കറെ കസ്റ്റംസും അറസ്റ്റ് ചെയ്തു
Breaking News, Crime, Kerala News

സ്വർണക്കടത്ത് കേസിൽ ശിവശങ്കറെ കസ്റ്റംസും അറസ്റ്റ് ചെയ്തു

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. ഇ ഡി കേസിൽ റിമാൻഡിൽ കഴിയുന്ന ശിവശങ്കറെ കാക്കനാട് ജില്ലാ ജയിലിൽ എത്തിയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്താൻ കസ്റ്റംസിന് ഇന്നലെ കോടതി അനുമതി നൽകിയിരുന്നു. എറണാകുളം സെഷൻസ് കോടതിയുടേതാണ് അനുമതി. അറസ്റ്റ് രേഖപ്പെടുത്തിയ സ്ഥിതിക്ക് ശിവശങ്കറെ കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. കേസിൽ ശിവശങ്കറിന് പങ്കുള്ളതായി കസ്റ്റംസ് ഇന്നലെ കോടതിയിൽ പറഞ്ഞിരുന്നു. കൂടാതെ യുഇഎ കോൺസൽ ജനറലും അറ്റാഷെയും വിദേശത്തേക്ക് ഡോളർ കടത്തിയതായും കസ്റ്റംസ് കോടതിയിൽ അറിയിച്ചിരുന്നു. ...
error: Content is protected !!