Sunday, October 19
BREAKING NEWS


Kerala News

നെയ്യാറ്റിൻകരക്കാരൻ നന്ദു, കൈയ്യിലുള്ള സാധനം വിൽക്കാൻ ശ്രമം; പൊക്കിയപ്പോൾ കിട്ടയത് കഞ്ചാവും മെത്താംഫിറ്റമിനും
Kerala News, Thiruvananthapuram

നെയ്യാറ്റിൻകരക്കാരൻ നന്ദു, കൈയ്യിലുള്ള സാധനം വിൽക്കാൻ ശ്രമം; പൊക്കിയപ്പോൾ കിട്ടയത് കഞ്ചാവും മെത്താംഫിറ്റമിനും

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മയക്കുമരുന്നും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുണ്ടറത്തേരി മാവുള്ള വീട്ടിൽ നന്ദുവാണ്(30) കഴിഞ്ഞ ദിവസം പിടിയിലായത്. 2.874 മെത്താംഫിറ്റമിനും 15.784 ഗ്രാം കഞ്ചാവും കൈവശം വച്ച് വിൽപ്പന നടത്താൻ ശ്രെമിക്കവേയാണ് ഇയാൾ എക്‌സൈസിന്റെ പിടിയിലായത്. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ.എസ്.പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതിയെ പൊക്കിയത്. പ്രദേശത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്നവരിൽ പ്രധാനിയാണ് പിടിയിലായ നന്ദുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.  അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) റെജികുമാർ,  സിവിൽ എക്സൈസ് ഓഫീസർമാരായ സനൽ, അനീഷ്, ലാൽകൃഷ്ണ, പ്രസന്നൻ,  മുഹമ്മദ് അനീസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പൊക്കിയത്. അതിനിടെ പെരിന്തൽമണ്ണയിൽ 5 ലിറ്റർ ചാരായവുമായി മേലാറ്റൂർ സ്വദേശി തങ്കുട്ടൻ (43) എന്...
ശ്യാമളക്ക് മിന്നലേറ്റത് കൃഷിയിടം ഒരുക്കുന്നതിനിടെ, ആലപ്പുഴയിൽ വിത്ത് ഉത്പാദന കേന്ദ്രത്തിലെ തൊഴിലാളി മരിച്ചു
Death, Kerala News

ശ്യാമളക്ക് മിന്നലേറ്റത് കൃഷിയിടം ഒരുക്കുന്നതിനിടെ, ആലപ്പുഴയിൽ വിത്ത് ഉത്പാദന കേന്ദ്രത്തിലെ തൊഴിലാളി മരിച്ചു

ഹരിപ്പാട് : ആലപ്പുഴയിൽ വിത്ത് ഉത്പാദന കേന്ദ്രത്തിലെ തൊഴിലാളി ഇടിമിന്നലേറ്റു മരിച്ചു. വീയപുരം സർക്കാർ വിത്ത് ഉത്പാദന കേന്ദ്രത്തിലെ തൊഴിലാളി ചെറുതന ആനാരി വലിയപറമ്പിൽ ഉത്തമന്‍റെ ഭാര്യ ശ്യാമള ഉത്തമൻ (58) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം. വിത്തു ഉൽപാദന കേന്ദ്രത്തിലെ കൃഷിയിടം ഒരുക്കുന്നതിനിടെ ശക്തമായ മഴയെ തുടർന്ന് കരയിലേക്ക് നടന്നു വരവെ ഇടിമിന്നലേറ്റ് വീഴുകയായിരുന്നു. സഹതൊഴിലാളികളും  ജീവനക്കാരും  ചേർന്ന് ശ്യാമളയെ ഹരിപ്പാട് താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ:  ഉമേഷ്, സുമേഷ്. മരുമക്കൾ:  നീതു , രേവതി സംസ്കാരം നാളെ വൈകിട്ട് മൂന്നിന് നടക്കും. സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ആരംഭിച്ച മഴ തുടരുകയാണ്. തിരുവനന്തപുരം കഴക്കൂട്ടത്ത് അങ്കണവാടിയിലും വീടുകളിലും വെള്ളം കയറി. കോഴിക്കോട് ചാത്തമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീടുകളും വാഹനങ്ങളും തകർന്നു.  ഗ...
ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് റെയില്‍വെ
Accident, Kerala News

ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് റെയില്‍വെ

പാലക്കാട്: ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് റെയില്‍വെ. ട്രെയിൻ തട്ടിയുണ്ടായ അപകടം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് റെയില്‍വെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. രണ്ടു പേരെയാണ് ട്രാക്കിൽ കണ്ടതെന്നാണ് ലോക്കോ പൈലറ്റ് നൽകിയ വിവരമെന്നും റെയിൽവേ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു. ലോക്കോ പൈലറ്റ് പ്രാഥമിക വിവരം റെയിൽവേക്ക് കൈമാറി. ട്രെയിൻ ഓടിക്കൊണ്ടിരിക്കെ രണ്ടുപേരെയാണ് ട്രാക്കിൽ കണ്ടതെന്നാണ് ലോക്കോ പൈലറ്റിന്‍റെ മൊഴി. അതേസമയം, പൊലീസും ആ൪പിഎഫും നടത്തിയ പരിശോധനയിലാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിൽ രണ്ട് മൃതദേഹങ്ങൾ പാലത്തിന് താഴെ നിന്നും ഒരാളുടെ മൃതദേഹം പാലത്തിന് മുകളിൽ നിന്നുമാണ് ദൃക്ഷസാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റൊരാൾ പുഴയിലേക്ക് ചാടിയതായും ഇയാൾക്കായുള്ള തിരച്ചിലും നടക്കുന്നുണ്ടെന്നും റെയിൽവേ വാ൪ത്താക്ക...
കലക്ടറേറ്റിൽ ജീവനക്കാരികൾക്ക് വിശ്രമമുറി ഒരുക്കിയതായി അറിയിച്ച് പത്തനംതിട്ട കലക്ടർ എസ് പ്രേം കൃഷ്ണൻ
Kerala News

കലക്ടറേറ്റിൽ ജീവനക്കാരികൾക്ക് വിശ്രമമുറി ഒരുക്കിയതായി അറിയിച്ച് പത്തനംതിട്ട കലക്ടർ എസ് പ്രേം കൃഷ്ണൻ

പത്തനംതിട്ട: കലക്ടറേറ്റിൽ ജീവനക്കാരികൾക്ക് വിശ്രമമുറി ഒരുക്കിയതായി അറിയിച്ച് പത്തനംതിട്ട കലക്ടർ എസ് പ്രേം കൃഷ്ണൻ. അദ്ദേഹം തന്നെയാണ് വിവരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. സഹപ്രവർത്തകയുടെ നിർദ്ദേശത്തെ തുടർന്നാണ് ഇങ്ങനെയൊരു സൗകര്യമൊരുക്കിയതെന്നും കലക്ടർ കുറിച്ചു. കലക്ടറുടെ കുറിപ്പ് കുറച്ചു ദിവസങ്ങൾക്കു മുൻപ് എന്റെ സഹപ്രവർത്തക എനിക്ക് മുന്നിൽ ഒരു നിർദേശം വക്കുകയുണ്ടായി. ആർത്തവ സമയങ്ങളിലും മറ്റും ജോലി ചെയ്യുമ്പോൾ മാനസികമായും ശാരീരികമായും ഒത്തിരി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് ഇതിനു എന്തെങ്കിലും ഒരു പരിഹാരം ചെയ്യുമോ എന്നായിരുന്നു അവരുടെ നിർദേശം. ചിന്തിച്ചപ്പോൾ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയമാണ് ഇത് എന്നു മനസിലായി. 2024 ലെ world mental health day ലെ പ്രധാന സന്ദേശം തന്നെ mental health in workplace എന്നതാണല്ലോ. അപ്പോൾ ആർത്തവം പോലെയുള്ള സാഹചര്യങ്ങളിൽ തൊഴിൽ ചെയ്യുന്ന സ്ത്രീകൾ എത്രത്തോളം കഷ്ടപ...
‘സമസ്‌ത വലിയ ശക്തി, അത് എല്ലാ പാർട്ടികളും തിരിച്ചറിയണം’; ജിഫ്രി മുത്തുക്കോയ തങ്ങൾ
Kerala News

‘സമസ്‌ത വലിയ ശക്തി, അത് എല്ലാ പാർട്ടികളും തിരിച്ചറിയണം’; ജിഫ്രി മുത്തുക്കോയ തങ്ങൾ

സമസ്തയിലെ വിവാദങ്ങള്‍ക്ക് പിന്നാലെ മുന്നറിയിപ്പുമായി സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്‌ത വലിയ ശക്തി, അത് എല്ലാ പാർട്ടികളും തിരിച്ചറിയണം. സമസ്‌തയുടെ ശക്തി തിരിച്ചറിഞ്ഞ് അതനുസരിച്ച് പ്രവർത്തിക്കുന്നതാണ് എല്ലാവർക്കും നല്ലത്. സമസ്‌തയെ ആരും അവഗണിക്കരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. അതേസമയം സമസ്തയിലെ വിവാദങ്ങള്‍ക്ക് പിന്നിൽ സിപിഐഎം ആണെന്നും സമസ്തയെ ഒരിക്കലും ഇക്കാര്യത്തിൽ കുറ്റം പറയില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഏതു സംഘടനയായാലും ലീഗിനെ കുറ്റം പറഞ്ഞാൽ ഞങ്ങൾ എതിർക്കും. തെരഞ്ഞെടുപ്പ് വരുമ്പോൾ ഞാഞ്ഞൂലിനു വിഷം വെക്കും എന്ന് പറയും പോലെയാണ് ചിലർ. ചേലക്കരയിൽ സിപിഐഎമിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുമെന്നും പിഎംഎ സലാം പറഞ്ഞു....
നടൻ ജോജു ജോർജ്ജിനെതിരെ കെഎസ്യു രംഗത്ത്
Cinema, Kerala News

നടൻ ജോജു ജോർജ്ജിനെതിരെ കെഎസ്യു രംഗത്ത്

തിരുവനന്തപുരം: നടൻ ജോജു ജോർജ്ജിനെതിരെ കെഎസ്യു രംഗത്ത്. ജോജു ജോർജിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'പണി' എന്ന ചിത്രത്തെ കുറിച്ച് ഫേസ്ബുക്ക് പ്രൊഫൈലിൽ റിവ്യു എഴുതിയ കാര്യവട്ടം പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ ആദർശിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തു വന്നതിനു പിന്നാലെയാണ് കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിൻ്റെ പ്രതികരണം. ആദർശിനെതിരെ നിയമ നടപടികളുമായി ജോജു മുന്നോട്ടു പോയാൽ കെ എസ് യു നിയമ പോരാട്ടം ഏറ്റെടുക്കുമെന്നും അലോഷ്യസ് സേവ്യർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം  വിമർശനങ്ങളെ ഉൾകൊള്ളാനാവുക എന്നത് ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ മനുഷ്യർക്ക് വേണ്ട പ്രാഥമിക മര്യാദകളിലൊന്നാണ്.വിമർശകരെ ഒന്നാകെ പരിഹസിക്കുന്നതും അധിക്ഷേപിക്കുന്നതും കൂടാതെ ഭീഷണി കൂടി പയറ്റി നോക്കുകയാണ് നടനും സംവിധായകനുമായ ജോജു ജോർജ്ജ്,  ജോജു ജോർജിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്...
‘കുറ്റവാളികൾക്ക് പൊലീസിൽ സ്ഥാനമുണ്ടാകില്ല, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്ന നടപടി തുടരും’; മുഖ്യമന്ത്രി
Kerala News

‘കുറ്റവാളികൾക്ക് പൊലീസിൽ സ്ഥാനമുണ്ടാകില്ല, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്ന നടപടി തുടരും’; മുഖ്യമന്ത്രി

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൊലീസുകാരെ പിരിച്ചുവിടുന്ന നടപടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ യജമാനൻമാരായി പെരുമാറുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കേരളപ്പിറവിയുടേയും പൊലീസ് രൂപീകരണത്തിന്റെയും ഭാഗമായുള്ള പൊലീസ് പരേഡിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കുറ്റവാളികൾക്ക് പൊലീസിൽ സ്ഥാനമുണ്ടാകില്ലെന്ന് പ്രവൃത്തികൊണ്ട് തെളിയിച്ച സർക്കാരാണിതെന്ന് ഓർമപ്പെടുത്തിയ മുഖ്യമന്ത്രി ആ നടപടി ഇനിയും തുടരുമെന്ന് വ്യക്തമാക്കി. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 108 പേരെ പിരിച്ചുവിട്ട സർക്കാരാണിത്.അവമതിപ്പ് സൃഷ്ടിക്കുന്നവരെ കണ്ടെത്താൻ കർശന നിർദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ യജമാനൻമാരാണെന്ന ചിന്തയോടെ പെരുമാറുന്ന പൊലീസുകാർ ഇപ്പോഴുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരക്കാർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടി...
പരമോന്നത സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, കേരള ജ്യോതി എംകെ സാനുവിന്, സോമനാഥിനും ഭുവനേശ്വരിക്കും കേരള പ്രഭ
Kerala News

പരമോന്നത സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, കേരള ജ്യോതി എംകെ സാനുവിന്, സോമനാഥിനും ഭുവനേശ്വരിക്കും കേരള പ്രഭ

തിരുവനന്തപുരം: വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. എസ് സോമനാഥ് (സയൻസ് & എഞ്ചിനീയറിംഗ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ. ടി കെ ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു വിശ്വനാഥ് സാംസൺ (കായികം), ഷൈജ ബേബി ( സാമൂഹ്യ സേവനം, ആശാ വർക്കർ), വി കെ മാത്യൂസ് (വ്യവസായ- വാണിജ്യം)എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി. വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ...
ശമ്പളം കിട്ടിയിട്ട് 2 മാസം, 108 ആംബുലൻസ് ജീവനക്കാർ അനിശ്ചിത കാല സമരത്തിൽ; ദുരിതത്തിലായി രോ​ഗികൾ
Kerala News

ശമ്പളം കിട്ടിയിട്ട് 2 മാസം, 108 ആംബുലൻസ് ജീവനക്കാർ അനിശ്ചിത കാല സമരത്തിൽ; ദുരിതത്തിലായി രോ​ഗികൾ

തിരുവനന്തപുരം: രണ്ട് മാസത്തെ ശമ്പളം മുടങ്ങിയതോടെ പ്രതിഷേധവുമായി 108 ആംബുലൻസ് ജീവനക്കാർ. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനവുമായുള്ള കരാർ റദ്ദാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. സംസ്ഥാനത്തെ എല്ലാ 108 ആംബുലൻസ് ജീവനക്കാരും അനിശ്ചിത കാലസമരം തുടങ്ങിയതോടെ രോഗികളും ദുരിതത്തിലായി. രണ്ട് മാസമായിട്ടും ശമ്പളം കിട്ടാതായതോടെയാണ് സിഐടിയുവിൻ്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധവുമായി 108 ആംബുലൻസ് ജീവനക്കാർ എത്തിയത്. 108 ആംബുലൻസിൻ്റെ നടത്തിപ്പ് കരാർ നിലവിൽ ഹൈദരാബാദ് ആസ്ഥാനമായ ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് എന്ന സ്വകാര്യ കമ്പനിക്കാണ്. പല കാര്യങ്ങൾ പറഞ്ഞ് കമ്പനി ശമ്പളം മുടക്കുന്നത് പതിവാണെന്ന് ജീവനക്കാർ പറയുന്നു. 90 കോടി രൂപയിലേറെ സർക്കാര്‍ കുടിശികയുണ്ടെന്ന് പറഞ്ഞാണ് കമ്പനി ശമ്പളം മുടക്കുന്നതെന്നും ജീവനക്കാർ പറയുന്നു. നവംബർ മാസം ഒന്നാം തിയതി ഒക്ടോബർ മാസത്തെ ശമ്...
ശ്രേഷ്ഠജീവിതത്തിന്റെ ചൈതന്യം ബാക്കിയാക്കിയാണ് യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ ഓർമ്മയിലേക്ക് മറയുന്നത്
Kerala News

ശ്രേഷ്ഠജീവിതത്തിന്റെ ചൈതന്യം ബാക്കിയാക്കിയാണ് യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ ഓർമ്മയിലേക്ക് മറയുന്നത്

കൊച്ചി: ശ്രേഷ്ഠജീവിതത്തിന്റെ ചൈതന്യം ബാക്കിയാക്കിയാണ് യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ ഓർമ്മയിലേക്ക് മറയുന്നത്. പ്രതിസന്ധികൾക്കിടയിൽ നിൽക്കുമ്പോഴും രാഷ്ട്രീയക്കാരന്റെ കൗശലത്തോടെയും പ്രായോഗിക ബുദ്ധിയോടെയും യാക്കോബായ സഭയെ വളർത്തിയെടുത്ത സഭാനേതാവായിരുന്നു കാതോലിക്ക ബാവ. ഇല്ലായ്മകളിൽ നിന്ന് തുടങ്ങി ആത്മീയതയുടെ അത്യുന്നത പദവിയിലെത്തിയാണ് അദ്ദേഹം കാലം ചെയ്തത്. പ്രതിസന്ധി ഘട്ടത്തിൽ യാക്കോബായ സഭയെ ഹൃദയത്തോട് ചേർത്തുപിടിച്ച നായകനെന്ന പരിവേഷമാണ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടേത്. സഭാതർക്കത്തിന്റെ കാറ്റുംകോളും നിറഞ്ഞ കാലഘട്ടത്തിൽ സഭയെ നയിക്കാൻ ലഭിച്ച അവസരത്തെ ദൈവ നിയോഗമെന്നാണ് എന്നും ബാവ അനുസ്മരിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം ലഭിച്ചിട്ടില്ലെങ്കിലും അനുഭവ സമ്പത്തിലും സഭാ വിശ്വാസികളുടെ പിന്തുണയിലും യാക്കോബായ വിഭാഗത്തെ പതിറ്റാണ്ടുകളോളം നയിക്കാൻ തോമസ...
error: Content is protected !!