‘കോടാലി’ വിമർശനത്തിന് മറുപടിയുമായി പിവി അൻവര്‍ ; ‘എംവി ഗോവിന്ദന് ആദ്യം ക്ലാസെടുത്ത് കൊടുക്കണം’
തൃശൂര്‍: പിവി അൻവര്‍ കോടാലിയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പരിഹാസത്തിന് മറുപടിയുമായി പിവി അൻവര്‍. എംവി ഗോവിന്ദന് ആദ്യം ക്ലാസ് എടുക്കേണ്ടതുണ്ടെന്ന് പിവി അൻവര്‍ തൃശൂര്‍ വരവൂരിൽ നടന്ന പരിപാടിക്കിടെ പറഞ്ഞു. കോടാലി എന്താണെന്ന് അറിയാത്തവരുടെ മുമ്പിലാണ് കോടാലി കഥ പറയുന്നതെന്നും പിവി അൻവര്‍ പറഞ്ഞു. പിവി അൻവര്‍ കോടാലിയാണെന്ന് പണ്ടേ പറഞ്ഞതല്ലെയെന്നായിരുന്നു എംവി ഗോവിന്ദന്‍റെ പരിഹാസം. ഇതിനുപിന്നാലെയാണ് എംവി ഗോവിന്ദന് ക്ലാസ് എടുക്കണമെന്ന് പറഞ്ഞ് അൻവര്‍ തിരിച്ചടിച്ചത്.
അതേസമയം, കഴിഞ്ഞദിവസം ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പേര് പറയാത നടത്തിയ വിമര്‍ശനത്തിലും പിവി അൻവര്‍ വിശദീകരണവുമായി രംഗത്തെത്തി. പറഞ്ഞതിൽ ഒരു മാറ്റവുമില്ലെന്നും ഈ സമുദായത്തിന്‍റെ പൊതുവികാരം ഉദ്ദേശിച്ചാണ് പറഞ്ഞതെന്നും പിവി അൻവര്‍ പറഞ്ഞു. വലിയ നേതാക്കളായതിനു ശേഷം ഈ സമുദായത്തിൽ പെട്ടവരെന്ന് പറയാൻ അവർക്ക് ...









