ഗിൽ ഷോ തുണച്ചില്ല: ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തോൽവി Asia Cup 2023
Asia Cup 2023 ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് 6 റൺസ് ജയം. ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയാണ് പരാജയത്തിന് കരണമായത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 49.5 ഓവറിൽ 259 റൺസിൽ എല്ലാരും പുറത്തായി.
Also Read : https://panchayathuvartha.com/nipah-virus-nipah-has-been-confirmed-in-one-more-person-in-kozhikode/
ഇന്ത്യക്ക് തുടക്കത്തിലെ തകര്‍ച്ച നേരിട്ടു. 17 റണ്‍സെടുക്കുന്നതിനിടെ, നായകന്‍ രോഹിത് ശര്‍മയെയും (0) തിലക് വര്‍മയെയും (5) ബംഗ്ലാദേശ് പുറത്താക്കി. ക്രീസില്‍ ശുഭ്മന്‍ ഗിൽ പതിഞ്ഞ താളത്തിലാണ് കളി ആരംഭിച്ചത്. എന്നാൽ മറുവശത്ത് ഇന്ത്യൻ ബാറ്റർമാരുടെ കൊഴിഞ്ഞുപോക്ക് തടയാനായില്ല. പതിനെട്ടാം ഓവറിൽ കെ.എ...