Wednesday, November 20
BREAKING NEWS


World

അമേരിക്കയിലെ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് കുരങ്ങുകൾ ചാടിപ്പോയി
News, World

അമേരിക്കയിലെ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് കുരങ്ങുകൾ ചാടിപ്പോയി

അമേരിക്കയിലെ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് കുരങ്ങുകൾ ചാടിപ്പോയി. സൗത്ത് കരോലിനയിലുള്ള ആൽഫ ജനസിസ് ഗവേഷണ കേന്ദ്രത്തില്‍ നിന്നുമാണ് 43 കുരങ്ങുകൾ ചാടിപ്പോയത്. ബോഫറ്റ് കൗണ്ടിയിലെ കാസല്‍ ഹാള്‍ റോഡിലുള്ള ഗവേഷണ കേന്ദ്രത്തില്‍നിന്ന് 43 റീസസ് മക്കാക് വിഭാഗത്തിൽപ്പെട്ട കുരങ്ങുകളെയാണ് കാണാതായതെന്ന് യെമസ്സേ പോലീസ് അറിയിച്ചു. ഏകദേശം 4-5 കിലോഗ്രാം ഭാരംവരുന്ന കുട്ടികുരങ്ങുകളാണ് ഈ കൂടുകളിൽ ഉണ്ടായിരുന്നത്. അതിനാൽത്തന്നെ ഇവയെ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചിരുന്നില്ല. കുരങ്ങുകൾ ജനവാസ കേന്ദ്രങ്ങളിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുമോയെന്ന ആശങ്ക അധികൃതർക്കുണ്ട്.അതിനാൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകിയതായി അധികൃതർ അറിയിച്ചു. നവംബർ ഏഴിനായിരുന്നു സംഭവം. വ്യാഴാഴ്ച ഉച്ചയ്ക്ക് കുരങ്ങുകളെ താമസിപ്പിച്ചിരുന്ന കൂടിന്‍റെ വാതില്‍ അടയ്ക്കാന്‍ ജീവനക്കാരൻ മറന്നുപോയതാണ് അവ ചാടിപ്പോകാന്‍ കാരണമെന്ന് സ്ഥാപനത്തിന്റെ സിഇഒ ഗ്രെഗ് വെസ്റ്...
കുവൈത്ത് ശൈത്യകാലത്തിലേക്ക് നീങ്ങുന്നു
News, World

കുവൈത്ത് ശൈത്യകാലത്തിലേക്ക് നീങ്ങുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് ശൈത്യകാലത്തിലേക്ക് നീങ്ങുന്നു. ഇനി വരും ദിവസങ്ങളില്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകും. പകല്‍ സമയം മിതമായ താപനിലയും രാത്രികാലങ്ങളില്‍ തണുപ്പും അനുഭവപ്പെടും. ഇന്ന് പകല്‍ സമയം താപനില മിതമായതായിരിക്കും. പരമാവധി താപനില 28 ഡിഗ്രി സെല്‍ഷ്യസിനും 31 ഡിഗ്രി സെല്‍ഷ്യയിനും ഇടയിലായിരിക്കും. മിതമായ വടക്കപടിഞ്ഞാറന്‍ കാറ്റ് വീശും. നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ശനിയാഴ്ച പകല്‍ പരമാവധി താപനില 29 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ മാസത്തോടെ താപനില ഗണ്യമായി കുറയും....
വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് മാത്രം സഞ്ചരിച്ച രാഷ്ട്രീയക്കാരൻ; എന്നിട്ടും അമേരിക്കൻ ജനത ട്രംപിനെ അധികാര കസേരയേൽപ്പിച്ചു
Politics, World

വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് മാത്രം സഞ്ചരിച്ച രാഷ്ട്രീയക്കാരൻ; എന്നിട്ടും അമേരിക്കൻ ജനത ട്രംപിനെ അധികാര കസേരയേൽപ്പിച്ചു

വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് മാത്രം സഞ്ചരിച്ച രാഷ്ട്രീയക്കാരനാണ് ഡൊണൾഡ് ട്രംപ്. ലോകത്തെ നിയന്ത്രിക്കുന്ന ഒന്നാം നമ്പർ രാജ്യത്തിന്റെ തലവനായിട്ടും ആ ശീലം മാറിയില്ല. ട്രംപ് ഓർഗനൈസേഷൻ എന്ന ബിസിനസ് സാമ്രാജ്യത്തിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തെത്തിയ നേതാവ്. എൻബിസി ചാനൽ റിയാലിറ്റി ഷോ അവതിരിപ്പിച്ച് നേടിയ ജനകീയത രാഷ്ട്രീയത്തിലിറങ്ങാൻ ട്രംപിനെ പ്രേരിപ്പിച്ചു. ആസൂത്രിതമായ ക്യാമ്പയിൻ മികവിലൂടെ 2016-ൽ അമേരിക്കയുടെ അമരക്കാരനായി. സംഭവ ബഹുലമായിരുന്നു ട്രംപിന്റെ ഭരണകാലം. കാലാവസ്ഥ കരാറുകളിൽ നിന്ന് പിൻമാറി. ആറ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. ചൈനയുമായി വ്യാപാര യുദ്ധം. കുടിയേറ്റ വിലക്ക് കർശനമാക്കി. എതിരാളികളെ വ്യക്തിഹത്യ നടത്തിയും അതിരൂക്ഷമായ രാഷ്ട്രീയ പ്രതികരണങ്ങൾ നടത്തിയും ട്രംപ് വാർത്തകളിൽ നിറഞ്ഞുനിന്നു. ഇംപീച്ച്മെന്റ് നടപടിക്ക് വിധേയനാകുന്നതിലേക്ക് ...
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പൊതുവെയുള്ള ട്രെന്റ് ഡോണള്‍ഡ് ട്രംപിന് അനുകൂലം എന്ന് സൂചന
World

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പൊതുവെയുള്ള ട്രെന്റ് ഡോണള്‍ഡ് ട്രംപിന് അനുകൂലം എന്ന് സൂചന

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പൊതുവെയുള്ള ട്രെന്റ് ഡോണള്‍ഡ് ട്രംപിന് അനുകൂലം എന്ന് സൂചന. നിലവിലെ സാഹചര്യമനുസരിച്ച് സ്വിങ് സ്‌റ്റേറ്റുകള്‍ മൂന്നെണ്ണം ജയിച്ചാല്‍ മാത്രമേ എന്തെങ്കിലും സാധ്യത കമല ഹാരിസിനുള്ളു. എന്നാല്‍ ഈ സ്റ്റേറ്റുകളിലധികവും ട്രംപിന്റെ മുന്നേറ്റത്തിനാണ് സാക്ഷിയാകുന്നത്. പോപ്പുലര്‍ വോട്ടില്‍ മുന്നിലെത്തിയാലും 270 ഇലക്ടറല്‍ വോട്ടുകള്‍ നേടാനായാല്‍ മാത്രമേ വിജയിക്കാന്‍ സാധിക്കൂ. ട്രംപ് നിലവില്‍ത്തന്നെ 248 ഇലക്ടറല്‍ വോട്ടുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഇനി ഏതാനും ഇലക്ടറല്‍ വോട്ടുകള്‍ കൂടി കിട്ടിയാല്‍ അദ്ദേഹം വിജയിക്കും. 93 ഇലക്ടറല്‍ വോട്ടുകളുള്ള സ്വിങ് സ്‌റ്റേറ്റുകളില്‍ നിന്ന് ഈ വോട്ടുകള്‍ നേടാനായാല്‍ ട്രംപിന് ജയമുറപ്പിക്കാം. ഏഴ് സ്വിങ് സ്റ്റേറ്റുകളില്‍ ആറിലും ട്രംപാണ് മുന്നില്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പരമ്പരാഗതമായി മേല്‍ക്കൈയുള്ള സംസ്ഥാനങ്ങളില്‍ പോലും ട്രംപ് വലിയ ...
കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചു; ജിസിസി ഉച്ചകോടി പ്രമാണിച്ചെന്ന് അറിയിപ്പ്
World

കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചു; ജിസിസി ഉച്ചകോടി പ്രമാണിച്ചെന്ന് അറിയിപ്പ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡിസംബര്‍ ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചു. കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന ജിസിസി ഉച്ചകോടിയോട് അനുബന്ധിച്ചാണ് സിവില്‍ സര്‍വീസ് ബ്യൂറോ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അന്ന് അവധി ആയിരിക്കും. അടിയന്തര സേവനങ്ങളും പൊതു താൽപര്യ സേവനങ്ങളും നൽകുന്ന ഏജൻസികൾ പ്രവർത്തനങ്ങൾ തടസ്സപ്പെടാതെ നടത്തുന്നതിനായി അതനുസരിച്ചുള്ള ഷെഡ്യൂളുകൾ തയ്യാറാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ...
യു എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട്
News, World

യു എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട്

യു എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന 4 പേർ വോട്ട് രേഖപ്പെടുത്തും. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക്ക് ഹേഗ്, ഡോൺ പെറ്റിറ്റ് എന്നിവർ വോട്ട് ചെയ്യും. യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ന്യൂ ഹാംപ്ഷയറിലെ ആറ് വോട്ടർമാർ മാത്രമുള്ള ചെറുടൗണായ ഡിക്സ്വിൽ നോച്ചിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിനും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനും മൂന്നുവീതം വോട്ട് ലഭിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. കമല ഹാരിസും ഡോ​ണ​ൾ​ഡ് ട്രം​പും മ​ത്സ​ര​രം​ഗ​ത്ത് ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണെ​ങ്കി​ലും അ​വ​സാ​ന​ഘ​ട്ട സ​ർ​വേ ഫ​ല​ങ്ങ​ളി​ൽ ക​മ​ല മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ക്കു​റി വ​നി​താ വോ​ട്ടു​ക​ളും ക​മ​ല​ക്ക...
ഇറാനില്‍ ആക്രമണം തുടങ്ങി ഇസ്രയേല്‍
World

ഇറാനില്‍ ആക്രമണം തുടങ്ങി ഇസ്രയേല്‍

ഇറാനില്‍ ആക്രമണം തുടങ്ങി ഇസ്രയേല്‍. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നത്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉഗ്രസ്‌ഫോടനമാണ് ഇസ്രയേല്‍ നടത്തിയത്. ടെഹ്‌റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും സ്‌ഫോടനമുണ്ടായി. ഇസ്രയേല്‍ ആക്രമണം നടത്തിയതായി ടെഹ്‌റാനും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്‍ നിരന്തരം തുടരുന്ന ആക്രമണങ്ങള്‍ക്ക് തങ്ങള്‍ തിരിച്ചടി നല്‍കുകയാണെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇറാന്റെ മറുപടി എന്തായാലും അത് നേരിടാന്‍ തങ്ങള്‍ സുസജ്ജമാണെന്നും ഇസ്രയേല്‍ പ്രതിരോധസേന പറഞ്ഞു. അതേസമയം തങ്ങളുടെ ആണവകേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്ന് ഇറാന്‍ അറിയിച്ചു. പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്കായി യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ഇസ്രയേല്‍...
കരയുദ്ധത്തിൽ ഇസ്രായേലിന്റെ 70-ലധികം സൈനികരെ വധിച്ചെന്ന് ഹിസ്ബുല്ല
World

കരയുദ്ധത്തിൽ ഇസ്രായേലിന്റെ 70-ലധികം സൈനികരെ വധിച്ചെന്ന് ഹിസ്ബുല്ല

ടെഹ്റാൻ: കരയുദ്ധത്തിൽ ഇസ്രായേലിന്റെ 70-ലധികം സൈനികരെ വധിച്ചെന്ന് ഹിസ്ബുല്ല. ഇസ്രായേലുമായി നടന്നുകൊണ്ടിരിക്കുന്ന കരയുദ്ധത്തെ കുറിച്ചുള്ള റിപ്പോർട്ട് ഹിസ്ബുല്ല പുറത്തുവിട്ടു. ഈ ഏറ്റുമുട്ടലുകളിൽ ഇസ്രായേൽ സൈന്യത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഹിസ്ബുല്ലയുടെ ഓപ്പറേഷൻ റൂം അറിയിച്ചു. സൈനികരെ വധിച്ചതിന് പുറമെ ഇസ്രായേലിന്റെ സൈനിക ഉപകരണങ്ങളും വലിയ രീതിയിൽ നശിപ്പിച്ചെന്ന് ഹിസ്ബുല്ല അവകാശപ്പെട്ടു. ഇന്ന് തെക്കൻ ലെബനനിലെ അതിർത്തി ഗ്രാമത്തിൽ ഇസ്രായേൽ സൈനികരുമായി കനത്ത ഏറ്റുമുട്ടൽ നടന്നതായി ഹിസ്ബുല്ല അറിയിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ഇസ്രായേലി ടാങ്കുകൾ തകർത്തതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഹിസ്ബുല്ലയുടെ പോരാളികൾ ഐത അൽ-ഷാബ് ഗ്രാമത്തിൽ ഇസ്രായേലുമായി കനത്ത ഏറ്റുമുട്ടലുകളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഇസ്രായേൽ സൈനികരെ സഹായിക്കാൻ എത്തിയ ഒരു മെർക്കാവ ടാങ്ക് നശിപ്പിച്ചെന്നും നേരത്തെ...
ഒരുക്കങ്ങൾ പൂർത്തിയായി; റിയാദ് പ്രവാസി സാഹിത്യോത്സവ് നാളെ
World

ഒരുക്കങ്ങൾ പൂർത്തിയായി; റിയാദ് പ്രവാസി സാഹിത്യോത്സവ് നാളെ

കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിനാലാമത് എഡിഷൻ പ്രവാസി സാഹിത്യോസവ് ഒക്ടോബർ 25 വെളളിയാഴ്ച്ച നടക്കും. ആർ എസ്‌ സി റിയാദ്‌ സോൺ  സാഹിത്യോത്സവ്‌ മത്സരങ്ങൾക്കാണ്‌‌‌ നാളെ രാവിലെ 7 മണിക്ക്‌ മലാസ് ഡ്യൂൺസ് ‌ ഇന്റർനാഷണൽ സ്കൂളിൽ തുടക്കമാകുന്നത്‌.കലാ,സാഹിത്യ രംഗത്ത്‌ പ്രവാസി വിദ്യാർത്ഥി യുവജനങ്ങൾക്കിടയിലെ സർഗ്ഗാത്മക കഴിവുകളെ  കണ്ടെത്തുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനുമുളള ശ്രദ്ധേയമായ ഇടപെടലായാണ്‌ സാഹിത്യോത്സവ്‌ നടത്തുന്നത്‌. 66 യൂനിറ്റ് മത്സരങ്ങളും 16 സെക്ടർ മത്സരങ്ങളും പൂർത്തിയാക്കിയാണ്‌ സോൺ തല മത്സരങ്ങളിൽ‌‌ പ്രതിഭകൾ മാറ്റുരക്കുന്നത്‌‌. കിഡ്സ്, പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍ ജനറല്‍, എന്നീ വിഭാഗങ്ങളിലായി 69 ഇനങ്ങളിൽ നാനൂറിലധികം മത്സരാർത്ഥികൾ സോൺ സാഹിത്യോത്സവിന്റെ ഭാഗമാകും....
കാറിന് തീപിടിച്ച് 28കാരൻ മരിച്ചു; ആഭരണങ്ങൾ കാണാനില്ല, കൊലപാതകമെന്ന് പൊലീസ്
World

കാറിന് തീപിടിച്ച് 28കാരൻ മരിച്ചു; ആഭരണങ്ങൾ കാണാനില്ല, കൊലപാതകമെന്ന് പൊലീസ്

ഗ്രേറ്റർ നോയിഡ: 28കാരൻ കാറിൽ വെന്തുമരിച്ച നിലയിൽ. റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനാണ് മരിച്ചത്. ഗ്രേറ്റർ നോയിഡയിൽ ഫോർച്യൂണർ കാറിന് തീപിടിച്ചാണ് മരണം. കാറിന് തീയിട്ട് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഗാസിയാബാദിലെ നെഹ്‌റു നഗറിൽ താമസിക്കുന്ന സഞ്ജയ് യാദവ് (28) ആണ് മരിച്ചത്. കാർ കത്തുന്നത് കണ്ട് എത്തിയ നാട്ടുകാർ, യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർ പൂർണമായും കത്തിക്കരിച്ച നിലയിലാണ്. ഉച്ചയ്ക്ക് 2.30 ന് ശേഷം സഞ്ജയ് യാദവിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സഞ്ജയുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങൾ കാണാനുമില്ല. സഞ്ജയെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ ആഭരണങ്ങൾ മോഷ്ടിച്ചതാവാമെന്ന് ബന്ധുക്കൾ പറയുന്നു. സഞ്ജയ് അഞ്ച് ലക്ഷം കടമായി നൽകിയിരുന്നു. അത് തിരിച്ച് നൽകാതിരിക്കാൻ കൊലപ്പെടുത്തിയതാവാമെന്ന് ബന്ധുക്കൾക...
error: Content is protected !!