Thursday, April 17
BREAKING NEWS


10 വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ കായിക സാക്ഷരതാ സംസ്ഥാനമാക്കുമെന്ന് ;മുഖ്യമന്ത്രി Pinarayi Vijayan

By sanjaynambiar

Pinarayi Vijayan പത്ത് വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ കായിക സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ധര്‍മ്മടം എം എല്‍ എ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി വികസന തുകയില്‍ ഉള്‍പെടുത്തി മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായതില്‍ നിര്‍മിച്ച ഇ കെ നായനാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയവും കച്ചേരിമെട്ട സ്റ്റേഡിയം, ക്ലോക് റൂം കോപ്ലക്‌സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read : https://panchayathuvartha.com/chief-minister-pinarayi-vijayan-the-first-accused-in-the-criminal-conspiracy-to-trap-oommen-chandy-opposition-leader-vd-satheesan/

മെച്ചപ്പെട്ട കായിക സംസ്‌കാരം ഉണ്ടാവണമെങ്കില്‍ മെച്ചപ്പെട്ട കായിക സാക്ഷരത വേണ്ടതുണ്ട്. അടിസ്ഥാന കായിക വിദ്യാഭ്യാസം നഗര ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങളില്‍ എത്തിച്ച് കൊണ്ട് കായിക സംസ്‌കാരം രൂപപ്പെടുത്താന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏവര്‍ക്കും ആരോഗ്യം എന്ന ആശയത്തില്‍ ഊന്നി ഒരു കായിക നയം സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.ഈ ലക്ഷ്യം നേടാന്‍ അടിസ്ഥാന കായിക സൗകര്യങ്ങള്‍ വികസിക്കണം. ഇതിന് 1500 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. ഇതിന്റെ ഭാഗമായാണ് തദ്ദേശ സ്വയംഭരണ തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിച്ചത്.

കായിക സാക്ഷരത നേടുകയെന്നത് ശ്രമകരമായ പ്രവര്‍ത്തനമാണ് ഇതിന് കായിക താരങ്ങള്‍, പരിശീലകര്‍, മാധ്യമങ്ങള്‍ തുടങ്ങി സര്‍വ്വരുടെയും പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!