Thursday, April 17
BREAKING NEWS


കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് എച്ച്‌ഐവി പോസിറ്റീവ്

By sanjaynambiar

പരീക്ഷണം നിര്‍ത്തിവച്ചു

കോവിഡിനെതിരെയുള്ള പ്രതിരോധ വാക്സിനുകളുടെ നിര്‍മ്മാണവും പരീക്ഷണവും ഇന്ത്യയുള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നടന്നു വരികയാണ്. നിരവധി പേര്‍ ഇതിനോടകം കോവിഡ് വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന ചില വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുനതാണ്.

കോവിഡ് വാക്സിന്‍ എടുത്തവരില്‍ എച്ച്‌ഐവി പരിശോധനാ ഫലം പോസിറ്റീവ് കണ്ടതിനെത്തുടര്‍ന്ന് ഓസ്ട്രേലിയ പരീക്ഷണം നിര്‍ത്തിവച്ചു. ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്സിറ്റി ബയോടെക് കമ്പനിയായ സിഎസ്‌എല്ലുമായി ചേര്‍ന്നു വികസിപ്പിച്ച വാക്സിന്റെ പരീക്ഷണമാണ് നിര്‍ത്തിയത്. വാക്സിന്‍ കൊറോണ വൈറസിനെതിരെ സുരക്ഷിത കവചം ഒരുക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. 216 പേരിലാണ് വാക്സിന്‍ പരീക്ഷണം നടത്തിയത്. ഇവരില്‍ ഒരുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും കമ്പനി പറഞ്ഞു. എന്നാല്‍ വാക്സിന്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ എച്ച്‌ഐവി പരിശോധനയെ ബാധിക്കുന്നുണ്ട്. ചിലര്‍ തെറ്റായ ഫലം നല്‍കുന്നു. ഹ്യൂമണ്‍ ഇമ്യൂണോ വൈറസിന്റെ സാന്നിധ്യം ശരീരത്തില്‍ ഇല്ലെങ്കിലും എച്ച്‌ഐവി പോസിറ്റിവ് റിസല്‍ട്ട് ഉണ്ടാകാന്‍ ആന്റിബോഡികള്‍ കാരണമാവുന്നുണ്ട്. അതുകൊണ്ടുതന്നെ വാക്സിന്‍ പരീക്ഷണം നര്‍ത്തിവയ്ക്കുകയാണ് എന്നും കമ്പനി അറിയിച്ചു.

വാക്സിന്‍ വിതരണം ചെയ്താല്‍ ആരോഗ്യമേഖല താളം തെറ്റുമെന്നും സ്റ്റോക് എക്സ്ചേഞ്ചില്‍ നല്‍കിയ ഫയലിങ്ങില്‍ കമ്ബനി അറിയിച്ചു. ഓസ്ട്രേലിയന്‍ ആരോഗ്യമേഖല അതീവ ജാഗ്രതയോടെയാണ് മുന്നോട്ടുപോവുന്നത് എന്നതിനു തെളിവാണ് പരീക്ഷണം ഉപേക്ഷിക്കാനുള്ള തീരുമാനമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസന്‍ അഭിപ്രായപ്പെട്ടു. വേഗത്തില്‍, എന്നാല്‍ കരുതലോടെയാണ് ഗവേഷണം നടക്കുന്നത്. പരീക്ഷണം ഉപേക്ഷിച്ചതില്‍ അതിശയിക്കാനില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ വാക്സിന്‍ തന്നെ പരിഷ്കരിച്ച്‌ പരീക്ഷണം തുടരാനാവുമെങ്കിലും അതിനു സമയമില്ലെന്ന് ക്യൂന്‍സ് ലാന്‍ഡ് സര്‍വകലാശാലാ അധികൃതര്‍ പറഞ്ഞു.

അടിയന്തരമായി വാക്സിന്‍ വികസിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം. അതുകൊണ്ടുതന്നെ കൂടുതല്‍ സമയമെടുക്കുന്ന നടപടികളിലേക്കു കടക്കില്ലെന്ന് വാക്സിന്‍ ഗവേഷണത്തിനു നേതൃത്വം നല്‍കിയ പോള്‍ യങ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!