ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്കെതിരെ പ്രതിഷേധവുമായി വനിതാതാരം. മറഡോണ ബലാത്സംഗ കുറ്റവാളിയാണെന്നും അങ്ങനെയൊരാളെ ആദരിക്കാൻ തന്നെ കിട്ടില്ലെന്നും പ്രഖ്യാപിച്ചാണ് സ്പാനിഷ് വനിതാ ഫുട്‌ബോൾ താരമായ പൗല ഡപെന പ്രതിഷേധം അറിയിച്ചത്.
ഒരു ഫുട്ബോൾ മത്സരത്തിനു മുൻപ് ഇരു ടീമുകളിലെയും താരങ്ങൾ മൗനമാചരണം നടത്തിയപ്പോൾ അതേ നിരയിൽ നിലത്ത് തിരിഞ്ഞിരുന്നാണ് ഡപെന പ്രതിഷേധിച്ചത്.

പിന്നീട് ഡപെന നല്‍കിയ വിശദീകരണം ഇങ്ങനെയാണ്,
”ലൈംഗിക കുറ്റവാളിയായ, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത, ജീവിതത്തിൽ ഒരു മര്യാദയും പുലര്‍ത്താത്ത ഒരു വ്യക്തിക്ക് വേണ്ടി ആദരവ് നല്‍താന്‍ എനിക്ക് താത്പര്യമില്ലായിരുന്നു.
ചൂഷണത്തിന് ഇരയാകുന്നവർക്കായി ഒരു മിനിട്ട് മൗനമാചരിക്കാൻ സമയം ഇല്ല. അവരോട് ഒരു അനുഭാവവും ആർക്കും തോന്നുന്നില്ല. എന്നാൽ പീഡിപ്പിച്ച ആൾക്ക് വേണ്ടി മൗനമാചരിക്കുന്നു. ഇത് യോജിക്കാന്‍ കഴിയുന്ന കാര്യമല്ല”എന്ന്‍ ഡപെന കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധത്തിനു പിന്നാലെ താരത്തിനെതിരെ വധ ഭീഷണി അടക്കം ഉയർന്നിട്ടുണ്ട്.
ഹൃദയാഘാതത്തെ തുടർന്ന് നവംബർ 25 നായിരുന്നു മറഡോണ അന്തരിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.