ഏറെ വിവാദമായ കേരള പൊലീസ് ആക്ട് ഭേദഗതിയില്‍ നടപടി എടുക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു.
പരാതി കിട്ടിയാല്‍ ഉടനെ വിവാദ നിയമപ്രകാരം നടപടിയെടുക്കരുതെന്നാണ് ഡിജിപിയുടെ പുതിയ സര്‍ക്കുലറില്‍ പറയുന്നത്.
മാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ടതായുള്ള പരാതികള്‍ ലഭിച്ചാല്‍ പൊലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണം. നിയമ സെല്ലില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കിട്ടിയ ശേഷമേ തുടര്‍ നടപടിപാടുള്ളൂവെന്നും ഡിജിപി സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കി.
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ക്കാണ് ഡിജിപി സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കിയത്.