Thursday, November 21
BREAKING NEWS


2029 മുതല്‍ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താം; നിയമ കമ്മീഷന്‍ വിലയിരുത്തല്‍ Law Commission

By sanjaynambiar

Law Commission 2029 മുതല്‍ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനാകുമെന്ന് നിയമ കമ്മിഷന്‍ വിലയിരുത്തല്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ നല്‍കും.

ദേശീയ നിയമ കമ്മിഷന്റെ യോഗം ഇന്ന് ചേര്‍ന്ന് റിപ്പോര്‍ട്ട് അന്തിമമാക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുപ്പുകള്‍ സമന്വയിപ്പിച്ച് വോട്ടെടുപ്പ് നടത്താന്‍ നിയമ കമ്മീഷന്‍ ശുപാര്‍ശ നല്‍കുമെന്നാണ് വിവരം.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം എത്രയും വേഗം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കേന്ദ്രം സമിതി രൂപീകരിച്ചത്.

Also Read: https://panchayathuvartha.com/the-incident-where-the-body-of-the-youth-was-found-in-the-field-the-owner-admitted-the

ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനയിലും, മറ്റേതെങ്കിലും നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തണോയെന്നും സമിതി പരിശോധിക്കും. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ എന്നിവര്‍ രാം നാഥ് കോവിന്ദിനെ വസതിയില്‍ എത്തി കണ്ടിരുന്നു. സമിതി പ്രവര്‍ത്തിക്കുന്നത് മുന്‍കൂട്ടി നിശ്ചയിച്ച തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സമിതിയില്‍ നിന്ന് പിന്മാറിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!