FIFA Best ഈ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള ഫിഫ ബെസ്റ്റ് സാധ്യതാ പട്ടികയിൽ അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസി ഉൾപ്പെട്ടു. യുവതാരം എർലിങ് ഹാലണ്ട്, കിലിയൻ എംബാപ്പെ തുടങ്ങി 12 പേരാണ് പട്ടികയിൽ.
Also Read : https://panchayathuvartha.com/5000-up-to-rs-water-authority-to-provide-reward/
ബാലൺ ഡി ഓറിനുപിന്നാലെ സൂപ്പർതാരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്ക് ഫിഫ ബെസ്റ്റിലും ഇടംനേടാനായില്ല. മികച്ച വനിതാതാരം, പുരുഷ–-വനിത ടീം പരിശീലകർ, ഗോൾകീപ്പർമാർ എന്നീ വിഭാഗങ്ങളിലെയും സാധ്യതാ പട്ടികയിറങ്ങി. ഒക്‌ടോബർ ആറുവരെയാണ് വോട്ടിങ്. മെസിയാണ് നിലവിലെ ജേതാവ്.
കഴിഞ്ഞവർഷം ഡിസംബർ 19 മുതൽ ഈ വർഷം ആഗസ്‌ത് 19 വരെയുള്ള കാലയളവിലെ പ്രകടനങ്ങളാണ് പരിഗണിക്കുക. വനിതകളിൽ കഴിഞ്ഞവർഷം ആഗസ്‌ത്‌മുതലുള്ള പ്രകടനങ്ങളും. പുരുഷ സാധ്യതാ പട്ടികയിലെ ആറുപേർ മാഞ്ചസ്റ്റർ സിറ്റി താരങ്ങളാണ്.
ഹാലണ്ട്, കെവിൻ ഡി ബ്രയ്‌ൻ, റോഡ്രി, ഇകായ് ഗുൺഡോവൻ, ബെർണാഡോ സിൽവ, ജൂലിയൻ അൽവാരെസ് എന്നീ സിറ്റി താരങ്ങളാണ് ഉൾപ്പെട്ടത്. മികച്ച പരിശീലകനുള്ള പട്ടികയിൽ പെപ് ഗ്വാർഡിയോളയുമുണ്ട്. വനിതകളിൽ ലോക ചാമ്പ്യൻമാരായ സ്‌പാനിഷ് ടീമിലെ അയ്‌താന ബൊൻമാറ്റിക്കാണ് സാധ്യത.