സംസ്ഥാനത്ത് സ്വര്‍ണവില പവന് ഒറ്റയടിക്ക് 720 രൂപ കുറഞ്ഞ് 36,960 രൂപയായി. 4620 രൂപയാണ് ഗ്രാമിന്റെ വില.
രണ്ടാഴ്ച മുമ്പത്തെ 38,880 രൂപയില്‍നിന്ന് 1,920 രൂപയാണ് ഇടിവുണ്ടായത്. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് 5,040 രൂപയുടെ കുറവാണുണ്ടായത്.
ആഗോള വിപണിയില്‍ സ്വര്‍ണവില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 0.6ശതമാനമിടിഞ്ഞ് 1,826.47 ഡോളര്‍ നിലവാരത്തിലെത്തി.
കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിലെ പുരോഗതിയും യുഎസിലെ അധികാര കൈമാറ്റവുമാണ് സ്വര്‍ണവിലയെ ബാധിച്ചത്. വെള്ളിവിലയിലും സമാനമായ ഇടിവുണ്ടായി.