മലയാള സിനിമയ്ക്ക് അഭിമാനമായി ജല്ലിക്കെട്ട്. ഇന്ത്യയില്‍ നിന്നുളള ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജല്ലിക്കെട്ട് തിരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് ഇതിനകം തന്നെ നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. 2011ന് ശേഷം ഇതാദ്യമായാണ് ഒരു മലയാള ചലച്ചിത്രം ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്.
ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചേര്‍ഡ് ഫിലിം വിഭാഗത്തിലാണ് ജല്ലിക്കെട്ട് മത്സരിക്കുക.
ഒരു പോത്തിന് പിന്നാലെ പായേണ്ടിവരുന്ന ഒരു ജനതയുടെ ജീവിതമാണ് ലിജോയുടെ സിനിമ പറയുന്നത്. ഏറെ നിരൂപക പ്രശംസ നേടിയ സിനിമ ധാരാളം പുരസ്കാരങ്ങള്‍ സ്വന്തമാക്കിയാണ് പുതിയ നേട്ടത്തിലേക്ക് എത്തുന്നത്. 93–ാമത് ഓസ്കര്‍ പുരസ്കാരം ഏപ്രില്‍ 25നാണ് പ്രഖ്യാപിക്കുക.
മലയാളത്തില്‍ നിന്നും ഓസ്‌കര്‍ നോമിനേഷന്‍ ലഭിക്കുന്ന മൂന്നാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ജല്ലിക്കെട്ട്.
ആന്റണി വര്‍ഗീസ് പെപ്പെ, ചെമ്പന്‍ വിനോദ്, ശാന്തി ബാലചന്ദ്രന്‍, സാബുമോന്‍ അബ്ദു സമദ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ജല്ലിക്കെട്ട് 2019ലാണ് തിയറ്ററിലെത്തിയത്. 2019ല്‍ ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ അടക്കം ജല്ലിക്കെട്ട് പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ജെല്ലിക്കെട്ടിന്റെ സംവിധാനത്തിന് ലിജോ ജോസ് പെല്ലിശേരിക്ക് മികച്ച സംവിധായകനുളള പുരസ്‌ക്കാരം ലഭിച്ചിരുന്നു. ഒപ്പം 50ാമത് സംസ്ഥാ ചലച്ചിത്ര പുരസക്കാരത്തിലും ജല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. 2021 ഏപ്രില്‍ 25നാണ് 93ാമത് അക്കാദമി പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിക്കുക. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഫെബ്രുവരിയില്‍ നടക്കേണ്ട ഓസ്‌കര്‍ പ്രഖ്യാപനം ഏപ്രിലിലേക്ക് നീട്ടിയത്.