ജയിലില്‍ ഭീക്ഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിനെ കുറിച്ച് കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നുള്ള പൊതു താല്‍പര്യ ഹര്‍ജിയില്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
സ്വപ്നയെ ജയിലില്‍ വച്ച് ഭീഷണിപ്പെടുത്തിയവരെ കണ്ടെത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. ഫോര്‍ട്ട് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് അന്വേഷണ ചുമതല.
അതേ സമയം സ്വപ്നയ്ക്ക് ജയിലില്‍ ഭീക്ഷണിയില്ലെന്നാണ് ജയില്‍ വകുപ്പിന്റെ അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നത്.