സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ തെരഞ്ഞെടുപ്പ് തന്നെ ആയിരിക്കും ഇതെന്ന് കോടിയേരി ബാലകൃഷ്ണൻ. കോവിഡ് കാലത്ത് പട്ടിണിയിൽ നിന്ന് രക്ഷിച്ച സർക്കാരിന് ജനം മറക്കില്ല, 13 ജില്ലകളിലും മുൻതൂക്കം ലഭിക്കും.
യുഡിഎഫ് നു വൻ പരാജയം ആയിരിക്കും ഉണ്ടാകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ താഴോട്ട് ആണെന്നും, ബിജെപി വർഗീയതയാണ് പ്രചരിപ്പിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി. നാട്ടിൽ വർഗീയത നിറയ്ക്കുമ്പോൾ മനുഷ്യൻന്റെ ശബ്ദം ഉയർത്തിപ്പിടിക്കുന്നത് ഇടത് പക്ഷമാണ്.
ഇത് തിരിച്ചറിഞ്ഞ് ജനം ഇടത് പക്ഷത്തിനൊപ്പം നിൽക്കുമെന്നും കോടിയേരി പറഞ്ഞു.