KSRTC Driver
കെഎസ്‌ആര്‍ടിസി ഡ്രൈവറെ ഇതരസംസ്ഥാന തൊഴിലാളികള്‍ മര്‍ദ്ദിച്ചു. വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവര്‍ കോഴിക്കോട് കക്കോടി സ്വദേശി കെ. ശശികുമാറിനാണ് (51) ആക്രമണത്തില്‍ പരിക്കേറ്റത്.
പോത്തൻകോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡിനുള്ളില്‍ വച്ചായിരുന്നു മര്‍ദ്ദനം.
സംഭവത്തില്‍ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ പ്രദേശവാസികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഹൈദര്‍ അലി (31),സമീര്‍ ദാസ് (22) ആസാം സ്വദേശി മിഥുൻ ദാസ് (27) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ പോത്തൻകോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.