തളിപറമ്പില്‍ വയല്‍ നികത്തി ബൈപാസ് റോഡ് നിര്‍മ്മിക്കുന്നതിനെതിരെ കീഴാറ്റൂരില്‍ സമരം നടത്തിയ വയല്‍കിളികള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയം. എല്‍ഡിഎഫിനെതിരെ തളിപറമ്പ് കീഴാറ്റൂരില്‍ വയല്‍കിളി സ്ഥാനാര്‍ത്ഥി ലതാ സുരേഷ് തോറ്റു .
വനിത സംവരണ വാര്‍ഡില്‍ സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത സുരേഷാണ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ്, ബിജെപി പിന്തുണയോടെയാണ് വയല്‍കിളികള്‍ മത്സരിച്ചിരുന്നത്. കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ ലതയെ പിന്തുണച്ചിരുന്നു.
പക്ഷെ കഴിഞ്ഞ തവണ 85 ശതമാനത്തിലേറെ വോട്ടും നേടി വിജയിച്ച സിപിഎം വയല്‍ക്കിളികളെ എതിരാളിയായി പോലും കാണ്ടിരുന്നില്ല.