
Libya Floods ലിബിയയിലുണ്ടായ കനത്ത പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 5000 കടന്നു. ഡെര്‍ണയില്‍ മാത്രം 5100 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.
ഡാമുകള്‍ തകര്‍ന്നതിനെത്തുടര്‍ന്നു പട്ടണത്തിന്റെ ഒരു പ്രദേശമാകെ തുടച്ചുനീക്കപ്പെട്ട നിലയിലാണ്. ഗതാഗത മാര്‍ഗങ്ങള്‍ അടഞ്ഞതിനെത്തുടര്‍ന്ന് ഒറ്റപ്പെട്ട പട്ടണത്തിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയതോടെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു.
നഗരത്തില്‍ വലിയ നാശമുണ്ടായ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിച്ചേരാനായിട്ടില്ല എന്നത് അപകടത്തിന്റെ ആഴം ഇനിയും കൂട്ടും. പട്ടണത്തിലാകെ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണ്.
തെരുവിലും വീടുകള്‍ക്കുള്ളിലും കടല്‍ത്തീരത്തുമെല്ലാം മൃതദേഹങ്ങളാണ്. തീരദേശനഗരമായ ഡെര്‍ണയില്‍ കൊടുങ്കാറ്റില്‍ 7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ സര്‍വതും വിഴുങ്ങി.
Also Read : https://panchayathuvartha.com/the-chief-minister-will-present-the-state-film-awards-today/
ഡെര്‍ണയില്‍ മാത്രം കുറഞ്ഞത് 30,000 പേര്‍ ഭവനരഹിതരായിട്ടുണ്ടെന്ന് യുഎൻ മൈഗ്രേഷൻ ഏജൻസി അറിയിച്ചു.ഏഴായിരത്തിലേറെപ്പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. കടലെടുത്ത വീടുകളില്‍ എത്ര പേരുണ്ടായിരുന്നു എന്നു പോലും നിര്‍ണയിക്കാൻ കഴിയാത്ത അവസ്ഥയാണ്. തലസ്ഥാനമായ ട്രിപ്പോളിയുടെ നിന്ന് 900 കിലോമീറ്റര്‍ കിഴക്കാണ് ഡെര്‍ണ.