മീശ വിനീത് വീണ്ടും അറസ്റ്റിൽ. സ്വർണ്ണാഭരണങ്ങൾ കവർന്ന ശേഷം യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് അറസ്റ്റ്. തിരുവനന്തപുരം കിളിമാനൂർ വെള്ളയൂർ സ്വദേശിയായ വിനീത് പീഡനം മോഷണം തുടങ്ങിയ കേസിൽ മുമ്പും അറസ്റ്റിലായിട്ടുണ്ട്. Meesha Vineeth Police Custody
മാസങ്ങൾക്ക് മുമ്പ് പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വിനീതിനെ അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് 23നാണ് കണിയാപുരത്തെ നിഫി ഫ്യുവൽസ് മാനേജർ ഷായുടെ കൈയിലുണ്ടായിരുന്ന പണം പ്രതികൾ കവർന്നത്.
മോഷ്‌ടിച്ച പണം വിനീത് ബുള്ളറ്റ് വാങ്ങുകയും കടം തീർക്കുകയും ചെയ്‌തു.അറസ്റ്റിലായ വിനീതിനെതിരെ പത്തോളം മോഷണകേസുകളും യുവതിയെ പീഡിപ്പിച്ച കേസുമുണ്ട്.