
Minister Kerala നെല്ല് സംഭരണത്തിലടക്കം കർഷകരെ സഹായിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ. 2018-19 മുതൽ 2023 വരെ കേന്ദ്രത്തിൽ നിന്ന് കുടിശ്ശികയായി 637.6 കോടി രൂപ ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി നെല്ല് സംഭരിച്ചാൽ കർഷകന് നേരത്തെ പരമാവധി പണം എത്തിക്കുന്നത് അടക്കമുള്ള നിരവധി ഇടപെടലുകൾ സർക്കാർ നടത്തുന്നുണ്ട്.
നെല്ല് സംഭരിച്ച് പണം പൂര്‍ണമായും നൽകുന്നതിന് വിവിധ നടപടിക്രമങ്ങൾ ഉണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.