MK Kannan കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉന്നതരെ ലക്ഷ്യമിടുന്നതായി സിപിഐഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം കെ കണ്ണന്‍.
പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അന്വേഷണം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. സുരേഷ് ഗോപിക്ക് തൃശൂരില്‍ തട്ടകമൊരുക്കാനാണ് ഇ ഡി വന്നതെന്നും എം കെ കണ്ണന പറഞ്ഞു.
Also Read : https://panchayathuvartha.com/kannur-squad-leaked-hd-version-online/
‘അറസ്റ്റ് സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. പക്ഷേ ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. ഉന്നത ബന്ധം അന്വേഷിക്കണമെന്നതാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുക്കേണ്ടതിന് കാരണമായി ഇ ഡി ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇഡി പട്ടികയില്‍ ആരെയൊക്കെ പെടുത്തും എന്ന് അറിയില്ല. തെളിവൊന്നും വേണ്ടല്ലോ. എന്തിനുമുള്ള അധികാരം ഉണ്ടല്ലോ. അനിയന്ത്രിതമായ അധികാരമാണ് അവര്‍ ഉപയോഗിക്കുന്നത്.’ എം കെ കണ്ണന്‍ പറഞ്ഞു.
രാഷ്ട്രീയലാക്കോടെയുള്ള നീക്കമാണ് ഇ ഡി നടത്തുന്നതെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയെ പ്രതികൂട്ടിലാക്കാനാണ് ശ്രമം. പാര്‍ട്ടിക്ക് പങ്കില്ല. കള്ളക്കേസില്‍ കുടുക്കി പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. കരുവന്നൂരിലെ അന്വേഷണം ചില തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ട്. ഇഡിയാണ് അതിനെ കുഴപ്പത്തിലാക്കിയതെന്നും എം കെ കണ്ണന്‍ പറഞ്ഞു.
തൃശൂരില്‍ സുരേഷ് ഗോപി പദയാത്ര നടത്തുമെന്നാണ് പറയുന്നത്. അവര്‍ എന്ത് തട്ടകം ഒരുക്കിയാലും സുരേഷ് ഗോപി ഇവിടെ നിലം തൊടാന്‍ പോകുന്നില്ല. ഇ ഡിയെ ഉപയോഗിച്ച് പഴുതുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇ ഡിയല്ല ദൈവം തമ്പുരാന്‍ ഇറങ്ങിയാലും രക്ഷപ്പെടാന്‍ പോകുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ട് പോലും കിട്ടിയിട്ടില്ലെന്നും എം കെ കണ്ണന്‍ അഭിപ്രായപ്പെട്ടു.