മലയാളത്തിലെ പ്രിയ നടിമാരിൽ ഒരാളാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം വിവാഹത്തോടെ സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. കൂടത്തായി പരമ്പരയിൽ ഡോളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശക്തമായ തിരിച്ചു വരവാണ് മുക്ത നടത്തിയത്.
ഡോളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ക്ഷണിച്ചപ്പോള്‍ തുടക്കത്തില്‍ നോ പറയുകയായിരുന്നു താനെന്ന് മുക്ത പറയുന്നു.
അടുത്തിടെയായിരുന്നു ഈ പരമ്പര അവസാനിച്ചത്. സീരിയല്‍ അവസാനിച്ചതില്‍ സങ്കടമുണ്ടെന്നും ഡോളിയായി ജീവിക്കുകയായിരുന്നു താനെന്നും താരം പറഞ്ഞിരുന്നു. തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞും താരമെത്തിയിരുന്നു. ഡോളിയെന്ന കഥാപാത്രം നെഗറ്റീവായതിനാല്‍ എങ്ങനെ അവതരിപ്പിക്കുമെന്ന തരത്തിലുള്ള ആശങ്ക തന്നെ അലട്ടിയിരുന്നുവെന്നും മുക്ത പറയുന്നു.
മൂന്ന് തവണ ആ അവസരം വേണ്ടെന്ന് വെക്കുകയായിരുന്നു.
നാലാമത്തെ തവണയായാണ് ഈ സീരിയലില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. തുടക്കത്തിലെ ആശങ്കയെ അസ്ഥാനത്താക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ഡോളി അതിക്രൂരയായതിനാല്‍ ഈ കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്ന തരത്തിലുള്ള ഭയവുമുണ്ടായിരുന്നു. പ്രേക്ഷകര്‍ എങ്ങനെയായിരിക്കും പ്രതികരിക്കുന്നതെന്നോര്‍ത്തായിരുന്നു ഭയപ്പെട്ടത്.ഡോളിയായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. തന്റെ കഥാപാത്രത്തെ ഏറ്റെടുത്തതില്‍ ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു മുക്ത പറഞ്ഞത്. നാളുകള്‍ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ ആരാധകരും കുടുംബാംഗങ്ങളുമെല്ലാം ഒരുപോലെ പിന്തുണച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു.
താമരഭരണിക്ക് ശേഷം തനിക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്ന് തന്നെയാണ് ഡോളിയും. സിനിമയില്‍ അഭിനയിച്ചിരുന്ന സമയത്തേക്കാളും മികച്ച പിന്തുണയായിരുന്നു കൂടത്തായി സമ്മാനിച്ചതെന്നും താരം പറഞ്ഞിരുന്നു. പരമ്പര അവസാനിക്കുകയാണെന്നറിഞ്ഞപ്പോള്‍ സങ്കടം തോന്നിയിരുന്നു. നിങ്ങളെപ്പോലെ തന്നെ എനിക്കും ഡോളിയെ മിസ്സ് ചെയ്യുമെന്നുമായിരുന്നു താരം പറഞ്ഞത്.