Thursday, November 21
BREAKING NEWS


പൊതുമരാമത്ത് നിർമ്മാണങ്ങൾക്കിടെ ഭൂമിക്കടിയിൽ നിന്ന് 500 കിലോ ഭാരമുള്ള ശിവലിംഗം കണ്ടെത്തി

By ഭാരതശബ്ദം- 4

തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിൽ ഭൂമിക്കടിയിൽ നിന്ന് കൂറ്റൻ ശിവലിംഗം കണ്ടെത്തി . ദേശീയ മാധ്യമമായ ദി ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്‌. പുതുക്കോട്ട താലൂക്കിലെ മേല പുലവൻകാട് ഗ്രാമത്തിലെ ഒരു ടാങ്കിൽ നിന്ന് തിങ്കളാഴ്ചയാണ് കല്ലിൽ നിർമ്മിച്ച നാലടി ഉയരവും 500 കിലോയോളം ഭാരവുമുള്ള ശിവലിംഗം കണ്ടെത്തിയത്. നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ശിവലിംഗം കണ്ടതോടെ വിവരം ഗ്രാമവാസികൾ ഉടൻ തന്നെ റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചു.

പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം റവന്യൂ അധികൃതരും സ്ഥലത്തെത്തി.ആർഡിഒ ഈശ്വരയ്യ, തഹസിൽദാർ ബറാനി ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശിവലിംഗം പിന്നീട് പുതുക്കോട്ട താലൂക്ക് ഓഫീസിലെ സ്‌ട്രോങ് റൂമിലേയ്‌ക്ക് മാറ്റി.

ഇതിനിടെ നാട്ടുകാർ ശിലയ്‌ക്ക് ചുറ്റും പൂജകളും ആരംഭിച്ചിരുന്നു. സ്ഥലത്ത് ക്ഷേത്രം പണിയാനും ദൈനംദിന പൂജകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അത് തിരികെ നൽകണമെന്ന് ഗ്രാമവാസികൾ അഭ്യർത്ഥിച്ചതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സതീഷും റവന്യൂ വകുപ്പിന് ഔപചാരികമായ അപേക്ഷ സമർപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!