ഹിന്ദു വീടുകളില്‍ ക്രിസ്തുമസ് നക്ഷത്രത്തിന് പകരം മകരനക്ഷത്രം തൂക്കണമെന്ന് ആഹ്വാനം ചെയ്ത് ഹിന്ദുത്വവാദികള്‍ രംഗത്ത്.
വിവിധ ഹിന്ദുത്വ പ്രൊഫൈലുകളും ഫേസ്ബുക്ക് ഗ്രൂപ്പുകളുമാണ് മകരനക്ഷത്രം തൂക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ക്രിസ്തുമസ് നക്ഷത്രത്തിന് പകരം തൂക്കേണ്ട ‘മകരനക്ഷത്ര’ത്തിന്‍റെ ചിത്രവും ഇത് വാങ്ങുന്നതിനായി ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പറും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്.
കാവിഭാരതം, അഘോരി തുടങ്ങിയ വിവിധ ഗ്രൂപ്പുകള്‍ മകരനക്ഷത്രം ഉപയോഗിക്കാന്‍ ആഹ്വാനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഈ മകരവിളക്ക് കാലത്ത് (ക്രിസ്തുമസ് കാലത്ത്) നമ്മുടെ വീടുകളില്‍ ക്രിസ്തുമസ് നക്ഷത്രങ്ങള്‍ക്ക് പകരം,മകരനക്ഷത്രങ്ങള്‍ ഉയരട്ടെ. പോസ്റ്റുകള്‍.
സംഭവത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് പ്രതികരിച്ചത്.