Nipah virus കോഴിക്കോട് നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പഴം തീനി വവ്വാലുകളില്‍ നിന്നാണ് ഈ വൈറസ് പടരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഐ.സി.എം.ആറിെൻറ നേതൃത്വത്തില്‍ ഇന്‍സ്റ്റിസ്റ്റിയൂട്ട് ഓഫ് വൈറോളജി നടത്തിയ പഠനത്തില്‍ കേരളം അടക്കമുള്ള ഒൻപത് സംസ്ഥാനങ്ങളിലൈ വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നത്.
ഐ.സി.എം.ആര്‍ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തിയ പഠനത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍, അസ്സം, മേഘാലയ അതുപോലെ പോണ്ടിച്ചേരി എന്നിവിടങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസിെൻറ സാന്നിധ്യം കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞ ഡോ.പ്രജ്ഞാ യാദവ് പറഞ്ഞു.
Also Read : https://panchayathuvartha.com/kerala-fights-nipah-virus-again-what-are-signs-and-symptoms-how-to-prevent-it/
എന്നാല്‍, തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ചണ്ഡീഗ്ര എന്നിവിടങ്ങളിലെ വവ്വാലുകളില്‍ നിന്നും എടുത്ത സാമ്ബിളില്‍ വൈറസ് സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുന്‍പ് കേരളം, അസ്സം, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ പഴം തീനി വവ്വാലുകളില്‍ നിപ്പയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.