സംസ്ഥാന അവാര്‍ഡില്‍ തഴഞ്ഞതിന് മധുരപ്രതികാരവുമായി ‘ഹോം’; ഇന്ദ്രന്‍സിന് പ്രത്യേക പുരസ്കാരം 69th National Film Awards 2023
69th National Film Awards 2023 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഓസ്കാര്‍ വേദിയില്‍ തിളങ്ങിയ ആര്‍ആര്‍ആര്‍ ദേശീയ പുരസ്കാര നേട്ടത്തിലും മുന്നിട്ടു നിന്നു.
മികച്ച മലയാളം ചിത്രമായി ഹോം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നായാട്ടിലൂടെ ഷാഹി കബീര്‍ നേടി. ദേശീയ പുരസ്കാര നേട്ടത്തില്‍ അഭിമാനിക്കാവുന്ന നേട്ടമാണ് മലയാള സിനിമ സ്വന്തമാക്കിയത്. ഹോമിലെ അഭിനയത്തിന് ഇന്ദ്രൻസ് പ്രത്യേക ജൂറി പരാമര്‍ശം നേടി. സിങ്ക് സൗണ്ടിനുള്ള പുരസ്കാരം ചവിട്ട് നേടി. മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെ വിഷ്ണു മോഹന് മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്‌കാരം നേടി.
https://www.youtube.com/watch?v=zYcJcRGIgck&t=7s
മികച്ച നടിയായി ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, കൃതി സനോൻ എന്നിവര്‍ അര്‍ഹരായി. ഗംഗുഭായ് കത്തിയാവാഡിയിലെ പ്രകടനത്തിലൂടെയാണ് ആലിയ മികച്ച നടിയായത്. മിമി...