കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്‌കേസ്: എ.സി. മൊയ്തീന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു AC moidheen
AC moidheen സഹകരണ വകുപ്പ് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌ഴമെന്‍റ് ഡയറക്‌ട്രേറ്റ് റെയ്ഡിന് പിന്നാലെയാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്.
30 ലക്ഷം രൂപയുടെ എഫ്ഡി അക്കൗണ്ടാണ് മരവിപ്പിച്ചത്.
മൊയ്തീനുമായി അടുപ്പമുള്ള ആളുകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചതായാണ് വിവരം. ഇതില്‍ ഒരാള്‍ക്ക് വിവിധ സഹകരണ ബാങ്കുകളില്‍ 50ല്‍പരം അക്കൗണ്ട് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
https://www.youtube.com/watch?v=IzqFpQTieQE
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസില്‍ മൊയ്തീനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ചോദ്യംചെയ്യലിനായി ഉടന്‍ നോട്ടീസ് അയയ്ക്കും. കോലഴി സ്വദേശി സതീഷിനോട് ബുധനാഴ്ച കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ഇയാളുടെ വീട്ടിലും റെയ്ഡ...