വിതുര കൊലപാതകം;മുഖ്യ പ്രതി അറസ്റ്റില്‍
വിതുരയിൽ വീടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മേമല പട്ടൻകുളിച്ച പാറ താജുദീനെ പോലീസ് അറസ്റ്റ് ചെയ്തു. മാധവനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ആണ് താജുദ്ദീൻ. താജുദ്ദീന്റെ വീട്ടിൽ നിന്നാണ് മാധവന്റെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ അടുത്തുള്ള ഉൾവനത്തിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനാൽ രാവിലെ തൊഴിലുറപ്പ് ജോലിക്കെത്തിയവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് ജീർണിച്ച മൃതദേഹം കാണുന്നത്. മൂന്ന് ദിവസം മുൻപ് കൊലപാതകം നടന്നതായാണ് പോലീസിന്റെ നിഗമനം.ഇയാൾ വാറ്റു കേസിലടക്കം പ്രതിയാണ്.
...