സീരിയൽ നടിയുടെ ആത്മഹത്യ പ്രതിശ്രുത വരൻ അറസ്റ്റിൽ
ആറ് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്
ചെന്നൈ: സീരിയല്‍ നടിയും അവതാരകയുമായിരുന്ന വിജെ ചിത്ര ജീവന്‍ ഒടുക്കിയ കേസില്‍ പ്രതിശ്രുത വരന്‍ ഹേംനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. നസ്രത്ത് പെട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഡിസംബര്‍ 10ന് പുലര്‍ച്ചെയാണ് ചിത്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ചിത്രയുടെ ആത്മഹത്യയ്ക്ക് കാരണം എന്നാണ് പോലീസ് പറയുന്നത്. അമ്മയുടെയും ഹേംനാഥിന്റെയും പെരുമാറ്റം കടുത്ത തീരുമാനത്തിലേക്ക് ചിത്രയെ എത്തിച്ചുവെന്നും പൊലീസ് സംശയിക്കുന്നു. മരണം സംഭവിച്ച അന്നേ ദിവസം സീരിയലിലെ ഒരു രംഗത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഒരു രംഗത്തിലെ ഇഴുകി ചേര്‍ന്നുള്ള അഭിനയത്തിന്റെ പേരില്‍ പ്രതിശുദ്ധ വരനുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.
സീരിയ...