Tuesday, December 3
BREAKING NEWS


Tag: adivisesh

”എങ്ങനെ മരിച്ചു എന്നല്ല, എങ്ങനെ ജീവിച്ചു”; ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു
Entertainment, Entertainment News, Latest news

”എങ്ങനെ മരിച്ചു എന്നല്ല, എങ്ങനെ ജീവിച്ചു”; ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു

രാജ്യത്തെ നടുക്കിയ 2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ആയി സ്‌ക്രീനിലെത്തുന്നത്. ‘മേജര്‍’ എന്ന് പേരിട്ട ചിത്രത്തിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷികത്തിലാണ് വീഡിയോ പുറത്തു വിട്ടത്. ‘മേജര്‍ ബിഗിനിംഗ്സ്’ എന്ന വീഡിയോയില്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിച്ചതിനെ കുറിച്ചാണ് അദിവി ശേഷ് പറയുന്നത്. ‘ഗൂഡാചാരി’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സാഷി കിരണ്‍ ടിക്ക ആണ് മേജര്‍ സംവിധാനം ചെയ്യുന്നത്. 2008 ലെ 26/11 ആക്രമണത്തിൽ മുംബൈ താജ് ഹോട്ടലിൽ ബന്ദിയാക്കപ്പെട്ടവരെ മോചിപ്പിക്കവെയാണ് എൻ.എസ്.ജി. കമാൻഡോയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ രാജ്യത്തിനായി ജീവത്യാഗം ചെയ്തത്. അദ്ദേഹത്തെ രാജ്...
error: Content is protected !!