“അതിര്‍ത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ല;പാകിസ്ഥാന്റെ ആരോപണത്തെ എതിര്‍ത്ത് അഫ്ഗാനിസ്ഥാന്‍
അതിര്‍ത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന പാക്സ്ഥാന്‍റെ ആരോപണം തള്ളി അഫ്ഗാനിസ്ഥാന്‍. പാകിസ്ഥാനില്‍ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അതിര്‍ത്തിക്ക് പുറത്തുനിന്ന് നിയന്ത്രിക്കുന്നത് അഫ്ഗാനിസ്ഥാന്‍ ആണെന്നാണ് പാകിസ്ഥാന്‍ ആരോപിക്കുന്നത്.
പാകിസ്ഥാന്‍ സര്‍ക്കാരിന്റെ വാദം തെറ്റാണെന്നും, ഐക്യരാഷ്ട്ര സംഘടനയുടെ മേല്‍നോട്ടത്തില്‍ അന്വേഷണസംഘത്തെ നിയമിക്കാന്‍ പാകിസ്ഥാനെ സ്വാഗതം ചെയ്യുന്നുവെന്നും,അഫ്ഗാന്‍ മണ്ണ് തീവ്രവാദത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ഭരണകൂടം തയ്യാറാണെന്നും മന്ത്രാലയം വെളിപ്പെടുത്തി. സമാനമായ ആരോപണം പാക് സര്‍ക്കാര്‍ ഇന്ത്യയ്ക്കെതിരെയും ഉന്നയിച്ചിരുന്നു.
ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ഇന്ത്യ രംഗത്ത് വന്നത്. പ്രൊപ്പഗാന്‍ഡ അജണ്ടകള്‍ കൊണ്ട് കാര്യമില്ലെന്നും, ഭീകരവാദത്തെ പിന്തുണയ്ക്കുന്നതില്‍ പാകിസ്ഥാനിലെ പങ്ക് എന്താണെന്ന് ലോകത്തിന് നന്നായി അറി...