Wednesday, December 25
BREAKING NEWS


Tag: age

തിരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള പ്രായം ആകാത്തയാളെ സ്ഥാനാർത്ഥിയാക്കി, പത്രിക ചവറ്റുകുട്ടയിലെറിഞ്ഞ് കമ്മീഷന്‍. പുലിവാല് പിടിച്ച് ബിജെപി, ഡമ്മിയെ ഒറിജിനലാക്കി ഒടുവിൽ മാനം കാത്തു…
Breaking News, Kannur, Politics

തിരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള പ്രായം ആകാത്തയാളെ സ്ഥാനാർത്ഥിയാക്കി, പത്രിക ചവറ്റുകുട്ടയിലെറിഞ്ഞ് കമ്മീഷന്‍. പുലിവാല് പിടിച്ച് ബിജെപി, ഡമ്മിയെ ഒറിജിനലാക്കി ഒടുവിൽ മാനം കാത്തു…

കണ്ണൂർ: കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്തിലാണ് രസകരമായ സംഭവം. പതിനഞ്ചാം വാർഡായ പോത്തുകുണ്ടിലാണ്​ 'പ്രായപൂർത്തി'യാകാത്ത ആളെ ബിജെപി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയത്. പോത്തുകുണ്ട്​ സ്വദേശി രേഷ്മയായിരുന്നു സ്ഥാനാർഥി. ഇവർക്ക് 20 വയസ് മാത്രമേ ഉള്ളൂ. സൂക്ഷ്മ പരിശോധനയിൽ സ്ഥാനാർത്ഥിയ്ക്ക് മത്സരിക്കാനുള്ള വയസ് തികഞ്ഞിട്ടില്ല, പിന്നെ ഒന്നും നോക്കിയില്ല പത്രിക നേരെ ചവറ്റ് കുട്ടയിലേക്ക്. മത്സരിക്കാൻ 21 വയസ്സ് തികയണമെന്ന അടിസ്ഥാന യോഗ്യത പോലും നോക്കാതെ സ്ഥാനാർഥിയെ നിർത്തിയ ബി.ജെ.പി അതോടെ പുലിവാൽ പിടിച്ചു. ഒടുവിൽ ഡമ്മി സ്ഥാനാർഥിയെ പിടിച്ച് ഒറിജിനൽ സ്ഥാനാർഥിയാക്കി തത്ക്കാലം പിടിച്ചു നിന്നു. നേരത്തെ, നടുവിൽ പഞ്ചായത്തിൽ തന്നെ വോട്ടില്ലാ സ്ഥാനാർഥികളെ നിർത്തി മുസ്​ലിം ലീഗും ബി.ജെ.പിയും പുലിവാല് പിടിച്ചിരുന്നു. പഞ്ചായത്തിലെ 13ാം വാർഡിൽ ബിജെപിയും, പതിനാറാം വാർഡിൽ മുസ്​ലിം ലീഗും പ്രചരണം തുടങ്ങിയശേ...
error: Content is protected !!