എ.ഐ. ക്യാമറയെ പറ്റിക്കാന്‍ കാറില്‍ ‘ഗവ.ഓഫ് കേരള’ ബോര്‍ഡ്; ഒടുവില്‍ കളക്ടറേറ്റിലെത്തി കുടുങ്ങി AI Camera
AI Camera എ.ഐ. ക്യാമറയുടെയും ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിക്കാൻ 'ഗവ. ഓഫ് കേരള'യുടെ ബോര്‍ഡും വെച്ച് കറങ്ങിനടന്ന ഇന്നോവ കാര്‍ പിടിയില്‍.
എറണാകുളം കളക്ടറേറ്റിലെത്തിയപ്പോഴാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത്. നിയമ ലംഘനത്തിന് തിരുവനന്തപുരം സ്വദേശി ഫ്രാങ്ക്ലിങ്ങിനെതിരേ രണ്ട് കേസുകളെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു.
https://www.youtube.com/watch?v=J-bTdNwAAy0&t=40s
കളക്ടറേറ്റിന്റെ ഗ്രൗണ്ട് ഭാഗത്ത് കാര്‍ നിര്‍ത്തിയിട്ടിരുന്നത് എറണാകുളം എൻഫോഴ്സ്മെന്റ് ആര്‍.ടി. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ ശ്രീനിവാസ് ചിദംബരത്തിന്റെ കണ്ണില്‍ പെട്ടു. ഇൻസ്പെക്ടര്‍ നടത്തിയ പരിശോധനയിലാണ് നമ്ബര്‍പ്ലേറ്റില്‍ കൃത്രിമം കണ്ടെത്തിയത്.
ടാക്സിയായി രജിസ്റ്റര്‍ ചെയ്തതായിരുന്നു വാഹനം. എന്നാല്‍, മഞ്ഞ നമ്ബര്‍പ്ലേറ്റിനു പകരം സ്വകാര്യ വാഹനമെന്ന് തോന്നിപ്പിക്കാൻ വെള്ള നമ്ബര്‍ പ്ലേറ്റാണ് ...