ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ടൂറിസ്റ്റ് ബസിന്, അത് റൂട്ട് ബസ്സാക്കി ഓട്ടം വേണ്ട, പിടികൂടുമെന്ന് മന്ത്രി All India Permit
All India Permit ഓൾ ഇന്ത്യാപെർമിറ്റ് ദുരുപയോഗം ചെയ്ത് റൂട്ട്ബസായി ഓടുന്നത് തടയാൻ മോട്ടോർവാഹനവകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചു. രണ്ടുമാസത്തേക്ക് കർശന പരിശോധന നടത്താനും ക്രമക്കേടുള്ള വാഹനങ്ങൾക്കെതിരേ നടപടി എടുക്കാനും മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു.
വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് കേന്ദ്രം നൽകുന്ന പെർമിറ്റ് ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല.
https://www.youtube.com/watch?v=EF0HBcwYoYw&t=19s
വിനോദസഞ്ചാരികളെ ഒരു സംസ്ഥാനത്തുനിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനാണ് ഈ സംവിധാനം. പ്രത്യേകം ടിക്കറ്റ് നൽകി റൂട്ട് ബസുപോലെ ഓടിക്കാൻ അനുമതിയില്ല.
യോഗത്തിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത്, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ, നിയമ വിദഗ്ധർ, ഗതാഗത-മോട്ടോർ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുട...