‘ചൂടില്‍ കോവിഡ് വ്യാപനം വര്‍ധിക്കും’; മലയാളി ഗവേഷണ വിദ്യാര്‍ഥിയുടെ പഠനം
. ചൈനയിലെ അക്കാദമി ഓഫ് സയന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അറ്റ്‌മോസ്ഫെറിക് ഫിസിക്‌സില്‍ ഗവേഷണം നടത്തുന്ന കോഴിക്കോട് സ്വദേശി കീര്‍ത്തി ശശികുമാറിന്റേതാണ് കണ്ടെത്തല്‍.
കോഴിക്കോട് :ചൂട് കാലാവസ്ഥയില്‍ വര്‍ധിക്കുമെന്ന് മലയാളി ഗവേഷണവിദ്യാര്‍ഥിനിയുടെ കണ്ടെത്തല്‍. ചൈനയിലെ അക്കാദമി ഓഫ് സയന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അറ്റ്‌മോസ്ഫെറിക് ഫിസിക്‌സില്‍ ഗവേഷണം നടത്തുന്ന കോഴിക്കോട് സ്വദേശി കീര്‍ത്തി ശശികുമാറിന്റേതാണ് കണ്ടെത്തല്‍.
മാര്‍ച്ച് 15 മുതല്‍ മേയ് 15 വരെ ഇന്ത്യയിലെ വിവധ മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനമാണ് ഡിസംബര്‍ ആദ്യവാരം പ്രസിദ്ധപ്പെടുത്തിയത്. മേയ് 15-ന് പൂര്‍ത്തിയാക്കിയ പഠനത്തില്‍ ഇന്ത്യയില്‍ രോഗം രൂക്ഷമാകുമെന്നും കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യം മുന്‍നിരയിലെത്തുമെന്നും പറഞ്ഞിരുന്നു. ചൂട് കൂടിയ രാജ്യങ്ങളിലും സ്ഥലങ്ങളിലുമാണ് രൂക്ഷമായി ബാധിച്ചതെന്നും കണ്ടെത്തി. കാര്‍ബണ്‍...