അഞ്ചാം പാതിരക്ക് രണ്ടാം ഭാഗം ???
മിഥുന്‍ മാനുവലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍.തുടക്കമാണ് ഒടുക്കം ഒടുക്കമാണ് തുടക്കം എന്ന് താരം
മലയാളത്തിലെ മികച്ച ത്രില്ലറുകളിലൊന്നായ അഞ്ചാം പാതിരയുടെ രണ്ടാം ഭാഗം വരുന്നു. കുഞ്ചാക്കോ ബോബനാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അഞ്ചാം പാതിരയുടെ സംവിധായകനും തിരക്കഥാകൃത്തുമായ മിഥുന്‍ മാനുവന്‍ തോമസിനും നിര്‍മ്മാതാവായ ആഷിക്ക് ഉസ്മാനുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്‍ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്.
ഉണ്ണിമായ, രമ്യ നമ്ബീശന്‍, ദിവ്യ ഗോപിനാഥ്, ജിനു ജോസഫ്, ഷറഫുദ്ദീന്‍, മാത്യു തോമസ്, ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
'ത്രില്ലര്‍ ബോയ്‌സ് വീണ്ടുമെത്തുകയാണ്. ദൈവാനുഗ്രഹത്താല്‍ ഇതും ഒരു ത്രില്ലിംഗ് അനുഭവമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പക്ഷെ ആ അവ...