യു എ ഇയുടെ രക്തസാക്ഷികളായ ധീര സൈനികരുടെ ത്യാഗത്തെ സർഗാത്മകമായി ആദരിച്ച് ‘ആർട്ട് ഫോർ യു’
വിൻസെന്റ് വാൻ ഗോഗ്, പാബ്ലോ പിക്കാസോ സൃഷ്ടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യുഎഇയിലെ 20 കലാകാരന്മാർ രാജ്യത്തിന്റെ രക്തസാക്ഷികളായ ധീര സൈനികരുടെ ത്യാഗത്തെ ചിത്രകലയിലൂടെ അഭിവാദ്യം ചെയ്തു.
ആർട്ടിസ്റ്റ് അൻസസ്റ്റേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന വെർച്വൽ എക്‌സിബിഷൻ ഡിസംബർ ഒന്നിന് ആരംഭിച്ചു കഴിഞ്ഞു.
‘വിൻസെന്റ് വാൻ ഗോഗ്, പാബ്ലോ പിക്കാസോ, ജോർജിയ ഓ കീഫ് എനിങ്ങനെ വ്യത്യസ്ത ശൈലികളുള്ള പല വിഖ്യാത ആർട്ടിസ്റ്റുകളുടെ സൃഷ്ടികൾ പുനരാവിഷ്‌കരിക്കപ്പെടുന്നത് പോലെയാണ് അനുഭവപ്പെടുന്നത്.
എക്‌സിബിഷന്റെ ക്യൂറേറ്റർ ഡിസൈനറും ആർട്ട് 4 ഗാലറിയുടെ സ്ഥാപകനുമായ ജെസ്‌നോ ജാക്‌സൺ പറഞ്ഞു.
പാബ്ലോ പിക്കാസോ, പോൾ ക്ലീ, ജോർജ്ജ് സ്യൂറാത്ത്, മൈക്കലാഞ്ചലോ, ജോർജിയ ഓകീഫ്, റെംബ്രാന്റ്, ക്ലഡ് മോനെറ്റ്, രാജാ രവിവർമ, ജാക്‌സൺ പൊള്ളോക്ക്, എഡ്വാർഡ് മഞ്ച്, പോൾ ഗ്വഗ്വിൻ, ജുവാൻ ഗ്രിസ്, ജാക്ക് ഡേൽ, എസ്.എച്ച്. റാസ, – എന്നിങ്ങനെ 19 ലോക ...