Thursday, November 21
BREAKING NEWS


Tag: Asian games

വീണ്ടും മലയാളിത്തിളക്കം; ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി Ansi Sojan
News, Sports

വീണ്ടും മലയാളിത്തിളക്കം; ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി Ansi Sojan

Ansi Sojan ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ലോങ് ജമ്പില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. ഇന്നു നടന്ന ഫൈനലില്‍ 6.63 മീറ്റര്‍ താണ്ടിയാണ് ആന്‍സി വെള്ളി നേട്ടം സ്വന്തമാക്കിയത്. 6.73 മീറ്റര്‍ കണ്ടെത്തിയ ചൈനയുടെ ഷിഖി സിയോങ്ങിനാണ് സ്വര്‍ണം. 6.50 മീറ്ററുമായി ജപ്പാന്‍ താരം സമിരെ ഹാട്ട വെങ്കലം നേടി. ആന്‍സിക്കൊപ്പം മത്സരിച്ച ഇന്ത്യയുടെ ഷൈലി സിങ്ങിന് 6.48 മീറ്ററില്‍ അഞ്ചാമതെത്താനേ കഴിഞ്ഞുള്ളു. Also Read: https://panchayathuvartha.com/rajasthan-govt-countdown-begins-prime-minister/ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഇതുവരെ 16 ആയി. ഇന്ന് നേരത്തെ നടന്ന വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഇന്ത്യന്‍ താരങ്ങളായ പാരുള്‍ ചൗധരിയും പ്രീതി ലാംബയും യഥാക്രമം വെള്ളിയും വെങ്കലവും നേടിയിരുന്നു. 9:27.63 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് പാരുളിന്റെ വെള്ളിനേട്ടം. പ്രീതിയാ...
വെൽഡൺ വിദ്യ; ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് ദേശീയ റെക്കോർഡ് Asian Games
News, Sports

വെൽഡൺ വിദ്യ; ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് ദേശീയ റെക്കോർഡ് Asian Games

Asian Games ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ രാംരാജിന് ദേശീയ റെക്കോർഡ്. യോഗ്യതാ റൗണ്ടിൽ 55.42 സെക്കന്റുകൊണ്ട് ഇന്ത്യൻ താരം ഫിനിഷിങ് പോയിന്റിലെത്തി. ഹീറ്റ്സിൽ ഒന്നാം സ്ഥാനത്തോടെ വിദ്യ ഫൈനലിന് യോഗ്യതയും നേടി. അത്‌ലറ്റിക്‌ ഇതിഹാസം പി ടി ഉഷയുടെ റെക്കോർഡിനൊപ്പമാണ് 25കാരിയായ വിദ്യ എത്തിയത്. 1984ൽ ലോസ് എയ്ഞ്ചൽസിൽ പി ടി ഉഷ സൃഷ്ടിച്ച റെക്കോർഡിനൊപ്പമാണ് വിദ്യ എത്തിയത്. നാളെ വൈകിട്ട് 4.50നാണ് ഫൈനൽ. പുരുഷന്മാരുടെ 800 മീറ്റർ ഓട്ടമത്സരത്തിൽ മലയാളി താരം മുഹമ്മദ് അഫ്സൽ ഫൈനലിൽ എത്തി. ഹീറ്റ്സിൽ ഒന്നാമതായാണ് അഫ്സലും ഫൈനലിന് യോഗ്യത നേടിയത്. ഒരു മിനിറ്റും 46 സെക്കന്റും എടുത്താണ് അഫ്സലിന്റെ നേട്ടം. നാളെ വൈകുന്നേരം 5.55നാണ് അഫ്സലിന്റെ ഫൈനൽ. https://www.youtube.com/watch?v=HZ9saoatXc8&t=1s ഏഷ്യൻ ഗെയിംസ് ഒമ്പതാം ദിനത്തിൽ ഇന്ത്യ രണ്ട് മെഡലുകൾ നേടിക്കഴിഞ്ഞു. 3000 മീറ്റർ സ്പീഡ...
‘എന്റെ മെഡൽ തിരിച്ചുതരൂ’; ഏഷ്യൻ ഗെയിംസ് ഇന്ത്യൻ വെങ്കല മെഡൽ ജേതാവിനെതിരെ ആരോപണവുമായി സഹതാരം Medal
News, Sports

‘എന്റെ മെഡൽ തിരിച്ചുതരൂ’; ഏഷ്യൻ ഗെയിംസ് ഇന്ത്യൻ വെങ്കല മെഡൽ ജേതാവിനെതിരെ ആരോപണവുമായി സഹതാരം Medal

Medal ഏഷ്യൻ ഗെയിംസ് മെഡൽ നേടിയ ഇന്ത്യൻ താരത്തിനെതിരെ ഗുരുതര ആരോപണവുമായി സഹതാരം. ഹെപ്റ്റത്തലണിൽ വെങ്കല മെഡൽ നേടിയ നന്ദിനി അഗസരയ്ക്കെതിരെ സ്വപ്ന ബർമനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹെപ്റ്റത്തലണിൽ വെങ്കല മെഡൽ നേടിയ നന്ദിനി ട്രാൻസ്ജെൻഡറാണെന്ന് സ്വപ്ന ആരോപിച്ചു. നന്ദിനിയെ ഏഷ്യൻ ഗെയിംസ് വനിതാ വിഭാഗത്തിൽ മത്സരിപ്പിച്ചത് അത്‌ലറ്റിക്‌ നിയമങ്ങൾക്ക് എതിരാണെന്നും സ്വപ്ന പറഞ്ഞു. തനിക്ക് തന്റെ മെഡൽ നൽകണമെന്നും സ്വപ്ന ബർമൻ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു. അതിനിടെ നന്ദിനി വനിത തന്നെയെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം. പിന്നാലെ സ്വപ്ന ബർമൻ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2018ലെ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ ജേതാവായിരുന്നു സ്വപ്ന ബർമൻ. എന്നാൽ ഇത്തവണ നാലാം സ്ഥാനത്താണ് സ്വപ്ന ഫിനിഷ് ചെയ്തത്. നാല് പോയിന്റ് വ്യത്യാസത്തിൽ മാത്രമാണ് സ്വപ്നയ്ക്ക് വെങ്കല മെഡൽ നഷ്ടമായത്. മൂന്നാമത് എത്ത...
ഏഷ്യന്‍ ഗെയിംസ്: വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണം India
Cricket, Sports

ഏഷ്യന്‍ ഗെയിംസ്: വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണം India

India ഏഷ്യൻ ​ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണം. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ രണ്ടാം സ്വർണ്ണമാണ് നേടിയത്.19 റൺസിന്റെ ജയമാണ് ഇന്ത്യ ലങ്കയ്ക്കെതിരെ നേടിയത്.   https://www.youtube.com/watch?v=JYTUsIIpq3c&t=9s മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ   നന്നായി തുടങ്ങിയെങ്കിലും ഷഫാലി വർമ്മയെ ഇന്ത്യയ്ക്ക് വേ​ഗം നഷ്ടമായി. ഒമ്പത് റൺസ് മാത്രമാണ് ഷഫാലി നേടിയത്. രണ്ടാം വിക്കറ്റിൽ സ്മൃതി മന്ദാന, ജമീമ റോഡ്രി​​ഗസ് എന്നിവർ ഒന്നിച്ചതോടെ ഇന്ത്യ ആത്മവിശ്വാസത്തോടെ മുന്നേറി.  ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 46 റൺസെടുത്ത മന്ദാന പുറത്തായതോടെ ഇന്ത്യ ബാറ്റിങ് തകർച്ച നേരിട്ടു. റിച്ച ​ഘോഷ് ഒമ്പത്, ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗർ രണ്ട്, പൂജ വസ്ത്രേക്കർ രണ്ട് എന്നിവർ വന്നപോലെ മടങ്ങി. Also Read: https://panchayathuvartha.com/inauguration-of...
error: Content is protected !!