കേരള പൊലീസിന്റെ മോശമായ പെരുമാറ്റത്തെക്കുറിച്ച് യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്
കേരള പൊലീസിന്റെ മോശമായ പെരുമാറ്റത്തെക്കുറിച്ച് യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. നെയ്യാര്‍ സംഭവം വിവാദമായതിന് പിന്നാലെയാണ് ദുരനുഭവം പങ്കുവെച്ച് നൗജാദ് മുസ്തഫ എന്ന യുവാവും രംഗത്തെത്തിയത്. വാഹനപരിശോധനക്കിടെ യൂണിഫോമും മാമാസ്‌കും കൃത്യമായി ധരിക്കാത്തത് ചൂണ്ടിക്കാണിച്ച തന്നോട് മാന്നാര്‍ പൊലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും കേട്ടാലറയ്ക്കുന്ന തെറി വിളിച്ച് അപമാനിച്ചെന്നും സ്റ്റേഷനില്‍ കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ചെന്നും യുവാവ് പറഞ്ഞു.
ഒന്നര മണിക്കൂര്‍ ഒരു തെറ്റും ചെയ്യാത്ത ഞങ്ങളെ സ്റ്റേഷനില്‍ നിര്‍ത്തി ആക്ഷേപിച്ച് അപമാനിച്ച് അനധികൃതവും നിയമനുസൃതമല്ലാതെയും ഫോണും കസ്റ്റഡിയിലെടുത്തെന്ന് യുവാവ് ആരോപിച്ചു.കേരളാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി.
മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയെന്ന് പറയുന്ന സിദ്ദിഖുല്‍ അക്ബര്‍ എന്ന പൊലീസുകാര...