ബേസിൽ ജോസഫിന്റെ അടുത്ത ചിത്രം രൺവീറിനൊപ്പമെന്ന് ധ്യാൻ; ശക്തിമാനോ? Ranveer Dhyan
Ranveer Dhyan നടനും സംവിധായകനുമായ ബേസിൽ ജോസഫ് ബോളിവുഡിൽ സിനിമ സംവിധാനം ചെയ്യുന്നു എന്ന് ധ്യാൻ ശ്രീനിവാസൻ. ബേസിൽ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ രൺവീർ സിങ് നായകനാകുമെന്നും ധ്യാൻ പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തൽ.
Also Read : https://panchayathuvartha.com/chandy-oommen-oath-in-the-name-of-god-now-chandi-oommen-mla/
'ഇവിടെ ഒരു സിനിമ മര്യാദക്ക് ചെയ്തു കഴിഞ്ഞാൽ ബോളിവുഡിൽ അവസരം ലഭിക്കും. ഉദാഹരണത്തിന് മിന്നൽ മുരളി, അവൻ(ബേസിൽ ജോസഫ്) അടുത്തതായി രൺവീറിനൊപ്പം സിനിമ ചെയ്യുന്നു,' എന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്.
https://www.youtube.com/watch?v=fgF04dOuT20
നേരത്തെ ബേസിൽ ജോസഫ് 1990കളിൽ ഏറെ ഹിറ്റായിരുന്ന ശക്തിമാൻ എന്ന ടെലിവിഷൻ സൂപ്പർഹീറോ കഥാപാത്രത്തെ പശ്ചാത്തലമാക്കി സിനിമ ചെയ്യുന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. രൺവീർ സിങ്ങായിരിക്കും സിനിമയിലെ പ്രധാന...