വാഴമുട്ടത്തെ ബൈക്കപകടം; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍.
കോവളം: വാഴമുട്ടത്തെ ബൈക്കപകടത്തില്‍ കാല്‍നടയാത്രികയും ബൈക്ക് യാത്രക്കാരനും മരിച്ചതിൻറെ ഞെട്ടല്‍ മാറാതെ പ്രദേശവാസികള്‍.
ബൈപാസില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. അപകടത്തില്‍പെട്ട ബൈക്ക് മുൻപും ഇതുവഴി അമിതവേഗത്തില്‍ പോകുന്നത് കണ്ടിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ശാസ്തമംഗലത്തെ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു സന്ധ്യ. എന്നും രാവിലെ ആറിനുള്ള സ്വകാര്യ ബസിലാണ് ജോലിക്ക് പോകുന്നത്. ഞായറാഴ്ച ദിവസങ്ങളില്‍ കുറച്ച് വൈകി പോകുകയാണ് പതിവ്.
പതിവുപോലെ വീട്ടില്‍നിന്ന് ജോലിക്കു പോയ സന്ധ്യയിനി തിരിച്ചുവരില്ലെന്നത് ഭര്‍ത്താവ് അശോകന് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. റോഡ് മുറിച്ചു കടക്കുമ്പോഴാണ് അമിതവേഗത്തില്‍ വന്ന ബൈക്ക് സന്ധ്യയെ ഇടിച്ചുതെറിപ്പിച്ചത്.
വലിയ ഒച്ച കേട്ട് സമീപത്തുള്ളവര്‍ ഓടിയെത്തിയപ്പോള്‍ ...