Friday, January 24
BREAKING NEWS


Tag: boyfriend

നവവധുവിനെ സിനിമ സ്റ്റൈലിൽ കാർ തടഞ്ഞ് കാമുകൻ തട്ടിക്കൊണ്ടു പോയി.
Thrissur

നവവധുവിനെ സിനിമ സ്റ്റൈലിൽ കാർ തടഞ്ഞ് കാമുകൻ തട്ടിക്കൊണ്ടു പോയി.

വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ കൂടെ വീട്ടിലേക്ക് വരുന്ന നവ വധുവിനെ കാർ തടഞ്ഞു കാമുകൻ 'തട്ടിക്കൊണ്ടുപോയി'. തൃശൂർ ദേശമംഗലം പഞ്ചായത്തിലെ കടുകശ്ശേരിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കടുകശ്ശേരിയിലുള്ള വധു ചെറുതുരുത്തി പുതുശ്ശേരിയിലുള്ള യുവാവിനെ വീട്ടുകാരുടെ ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ ശേഷം വരന്റെ വീട്ടിൽ വരുന്നതിനിടെ വിജന സ്ഥലത്തുവെച്ച് കാമുകനും കൂട്ടുകാരും കാർ തടയുകയായിരുന്നു. തുടർന്ന് താലിമാല ഭർത്താവിന് ഊരി നൽകി വധു കാമുകന്റെ കൂടെപോയി. ഭർത്താവിന്റെ പരാതിയെ തുടർന്ന് ചെറുതുരുത്തി പോലീസ് യുവതിയെയും കാമുകനെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി. ബന്ധുക്കളുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് ആഭരണങ്ങൾ ഊരി വാങ്ങിയ ശേഷം യുവതിയെ കാമുകന്റെ വീട്ടുകാരുടെ കൂടെ പറഞ്ഞയച്ചു. ഭർത്താവിന്റെ വീട്ടുകാർക്ക് കല്യാണ ചെലവിന് നഷ്ടപരിഹരമായി രണ്ടര ലക്ഷം രൂപ വധുവിന്റെ പിതാവ് നൽകിയ ശേഷമാണ് കേസ് ...
error: Content is protected !!