Thursday, November 21
BREAKING NEWS


Tag: cctv

നടിയെ അപമാനിച്ചകേസ് : പ്രതികളുടെ ചിത്രങ്ങൾ പോലീസ് പുറത്ത് വിട്ടേക്കും
Around Us, Ernakulam

നടിയെ അപമാനിച്ചകേസ് : പ്രതികളുടെ ചിത്രങ്ങൾ പോലീസ് പുറത്ത് വിട്ടേക്കും

കൊച്ചി : ഇടപ്പള്ളിയിലെ മാളില്‍ വച്ച്‌ നടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളുടെ ചിത്രങ്ങള്‍ പുറത്തു വിടാനൊരുങ്ങി പൊലീസ്. ഇവര്‍ പ്രവേശന കവാടത്തില്‍ ഫോണ്‍ നമ്ബര്‍ നല്‍കാതെ കബളിപ്പിച്ചാണ് അകത്തു കടന്നത്.അതിനാല്‍ അതു വഴിയുള്ള അന്വേഷണവും മുടങ്ങി. ഇതോടെയാണ് ചിത്രങ്ങള്‍ പുറത്തു വിടാന്‍ പോലീസ് ഒരുങ്ങുന്നത്. പ്രതികളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സിസിടിവിയില്‍ നിന്നു പൊലീസിനു ലഭിച്ചിരുന്നു. മാളില്‍ വ്യാഴാഴ്ച കുടുംബത്തോടൊപ്പം ഷോപ്പിങ്ങിനെത്തിയതായിരുന്നു നടി. അപ്പോഴാണ് പ്രതികളുടെ കയ്യേറ്റമുണ്ടായത്. ആള്‍ത്തിരക്കില്ലാത്തിടത്തു വച്ച്‌ ഇരുവരും മനപ്പൂര്‍വം നടിയുടെ ശരീരത്ത് സ്പര്‍ശിച്ച്‌ കടന്നു പോകുകയും പിന്തുടരുകയും ചെയ്തെന്നാണ് വെളിപ്പെടുത്തല്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കൂടി നിര്‍ദേശം ആരാഞ്ഞ ശേഷമായിരിക്കും ചിത്രങ്ങള്‍ പുറത്തു വിടുകയെന്ന് കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള കളമശേരി സിഐ സന്തോഷ് പറഞ്ഞു...
രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും വിധി ബാധകം.
Crime, India

രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും വിധി ബാധകം.

ന്യൂഡല്‍ഹി: രാജ്യത്തെ സുപ്രധാന അന്വേഷണ ഏജന്‍സികളായ സിബിഐ, ഇഡി, എന്‍ഐഎ എന്നിവയുടെ വിവിധ ഓഫിസുകളിലും സംസ്ഥാന പോസിസിന്റെ വിവിധ ഓഫിസുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രിംകോടതി. കേന്ദ്ര സര്‍ക്കാരിനാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പ്രതികളെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനുമുള്ള അധികാരമുള്ള ഏജന്‍സികളെന്ന നിലയിലാണ് ഉത്തരവ്. ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പോലിസ് സ്‌റ്റേഷനുകളുടെ പ്രവേശന കവാടം, പുറത്തുപോകുന്ന കവാടം, ലോക്ക്‌അപ് മുറി, വരാന്തകള്‍, ലോബി, സ്വീകരണമുറി തുടങ്ങിയിടങ്ങളിലും സിസിടിവി സ്ഥാപിക്കണമെന്നും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമുള്ള ഉത്തരവില്‍ സുപ്രിംകോടതി വ്യക്തമാക്കി. പോലിസ് സ്‌റ്റേഷനുകള്‍ അടക്കമുളള ഏജന്‍സികള്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുന്നതിന്റെ ഭാഗമാണ് പുതിയ ഉത്തരവ്. നര്‍കോടിക്‌സ്, റവന്യൂ ഇന...
error: Content is protected !!