Friday, December 13
BREAKING NEWS


Tag: Chief_Minister

ബുറേവി ചുഴലിക്കാറ്റ്; മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രത്യക ഉന്നതതല യോഗം വിളിച്ച്‌ മുഖ്യമന്ത്രി
Kerala News

ബുറേവി ചുഴലിക്കാറ്റ്; മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രത്യക ഉന്നതതല യോഗം വിളിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതല യോഗം വിളിപ്പിച്ചു. 3.30 ന് സെക്രട്ടറിയേറ്റിലാണ് വിവിധ വകുപ്പുകളുടെ യോഗം ചേരുക. ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാറ്റ് ഇന്ത്യന്‍ തീരത്തോട് അടുത്തതിനാലാണ് നേരത്തെ യെല്ലോ അലര്‍ട്ടായിരുന്നത് റെഡ് അലര്‍ട്ട് ആക്കി ഉയര്‍ത്തിയത്. അപകടസാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനായി തലസ്ഥാനത്ത് 217 ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. 15,840 പേരെ ക്യാമ്ബുകളിലേക്ക് മാറ്റി. തിരുവനന്തപുരം താലൂക്ക് പരിധിയില്‍ 107 ക്യാമ്ബുകളുണ്ട്. ചിറയിന്‍കീഴ് 33, വര്‍ക്കല 16, നെയ്യാറ്റിന്‍കര 20, കാട്ടാക്കട 12, നെടുമങ്ങാട് 29 എന്നിങ്ങനെയാണ് ക്യാമ്ബുകളുടെ എണ്ണം. ...
error: Content is protected !!