സി എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് നോട്ടീസ് നല്‍കും
കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് നോട്ടീസ് നല്‍കും. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ സി എം രവീന്ദ്രനോട് ഹാജരാകാന്‍ ആവശ്യപ്പെടുമെന്നും വിവരം. നടപടി സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്.
കൂടുതല്‍ ഉന്നതര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നായിരുന്നു സ്വപ്‌നയുടെ മൊഴി നേരത്തെ രണ്ട് തവണ ഇദ്ദേഹത്തിന് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. ആദ്യ നോട്ടീസ് നല്‍കിയ സമയത്ത് രവീന്ദ്രന്‍ കൊവിഡ് ബാധിതനായിരുന്നു. പിന്നീട് നോട്ടീസ് നല്‍കിയ സമയത്ത് കൊവിഡാനന്തര ചികിത്സയിലും. ശേഷം വടകരയില്‍ രവീന്ദ്രന് ബന്ധമുള്ള സ്ഥാപനങ്ങളില്‍ റെയ്ഡും നടന്നിരുന്നു.
ഡോളര്‍ കടത്ത് കേസില്‍ കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടതായി ബോധ്യപ്പെട്ടെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗൗരവതരമായ ഇടപെടലാ...