കൊവിഡ് വില്ലനായതോടെ ചുംബനമില്ല, സെക്സില്ല
കൊവിഡ് വില്ലനായതോടെ ചുംബിക്കാന്‍ പോലും കമിതാക്കള്‍ക്ക് പേടിയാണെന്നാണ് പ്രമുഖ ഡേറ്റിംഗ് സൈറ്റ് നടത്തിയ സര്‍വേയില്‍ വ്യക്തമാക്കുന്നത്.ചുംബനത്തോട് മാത്രമല്ല ശാരീരിക ബന്ധത്തിന്‍റെ കാര്യത്തിലും ഇത് തന്നെയാണ് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്.
15,712 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 59 ശതമാനംപേരും സ്ത്രീകളായിരുന്നു.
കമിതാക്കള്‍ ഇപ്പോള്‍ പ്രണയിക്കുന്നത് സാമൂഹ്യ അകലം പാലിച്ചാണ്. ഉമ്മവയ്ക്കാനും കിടക്കപങ്കിടാനും പോയിട്ട് പരസ്പരം കൈ കൊടുക്കാന്‍ പോലും കൂടുതല്‍ പേര്‍ക്കും മടിയാണ്.സര്‍വേയില്‍ പങ്കെടുത്തവരില്‍ 25 ശതമാനവും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതുപോലും ഭയക്കുന്നവരാണ്.
ഇതിനൊന്നും മടിയില്ലാത്തവര്‍ 45 ശതമാനം ഇപ്പോഴുമുണ്ട്. ഇത്തരത്തിലുളളവര്‍. ഇന്ത്യയ്ക്ക് പുറമേ അമേരിക്ക, ഇന്‍ഡോനേഷ്യ, മലേഷ്യ എന്നിടവിടങ്ങളില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരും ഇതേ അഭിപ്രായക്കാരായിരുന്നു.
ക...