പാഴ്സല്‍ സര്‍വ്വീസ് വഴി ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി.
കറിപ്പൊടി പായ്ക്കറ്റുകളുടെ മറവില്‍ ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച നാല് കിലോയോളം കഞ്ചാവ് പിടികൂടി. കൊറിയര്‍ സര്‍വീസുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എക്സൈസ് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടി ച്ചെടുത്തത്. ദുബായിലേക്ക് അയക്കാന്‍ കണ്ണൂരിലെ ഏജന്‍സി വഴി കൊച്ചിയിലെത്തിയ പാഴ്സലുകളില്‍നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
പാഴ്സലിനു പുറത്തെഴുതിയ വിലാസങ്ങളില്‍ സംശയം തോന്നിയ കൊറിയര്‍ സര്‍വ്വീസുകാര്‍ എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു. മല്ലിപ്പൊടി, അരിപ്പൊടി തുടങ്ങിയ കറിപ്പൊടി പായ്ക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. നാല് കിലോയോളം കഞ്ചാവാണ് പിടികൂടിയത്. ലോക്ഡൗണില്‍ കൊറിയര്‍ സര്‍വ്വീസസ് വഴിയുള്ള ലഹരിവസ്തകുക്കളുടെ വില്‍പ്പന കൂടിയതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാഴ്സലിന് പുറത്തെഴുതിയ ദുബായിലെ വിലാസം വ്യാജമാകാനാണ് സാധ്യതയെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. പാഴ്സല്‍ വന...