മലപ്പുറത്ത് വീട്ടിലെ മാലിന്യക്കുഴിയില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി DeadBody
DeadBody തുവ്വൂരില്‍ വീട്ടുവളപ്പിലെ മാലിന്യക്കുഴിയില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍. തുവ്വൂര്‍ പഞ്ചായത്തില്‍ താത്കാലിക ജീവനക്കാരനായിരുന്ന വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
കുഴിക്ക് മുകളില്‍ മെറ്റല്‍ കൂട്ടിയിട്ടിട്ടുണ്ട്. മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
https://www.youtube.com/watch?v=J-bTdNwAAy0&t=40s
തുവ്വൂര്‍ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരി തുവ്വൂര്‍ സ്വദേശിനി സുജിതയെ ഈ മാസം 11 മുതല്‍ കാണാതായിരുന്നു. വിഷ്ണുവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം സുജിതയുടേതാണോ എന്നത് ഉള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്. വിഷ്ണു നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്.
സുജിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി പേരെ ചോദ്യം ചെയ്ത കൂട്ടത്തില്‍ വിഷ്ണുവും ഉണ്ടായിരുന്നതായാണ് വിവരം. വിഷ്ണുവുമായി സുജിതയ്ക്ക് വളരെ അടുത്ത സൗഹൃദമുണ്ടായിരുന്നെന്നാണ്...